06 September 2026
Prasanth Kumar
Photo Credit: Flipkart
പോക്കോ X8 പവർ 5G കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പോക്കോ X8 സീരസിൽ പോക്കോ X8 5ജിക്ക് ഒപ്പമാണ് ഇത് എത്തിയത്.
8GB + 128GB- 35,999 രൂപ, 8GB + 256GB- 38,999 രൂപ. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും.
സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും. യെല്ലോ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാങ്ങാം.
2.6GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 4nm പ്രോസസർ. അഡ്രിനോ 812 ജിപിയു, 8GB LPDDR5X റാം, 128GB (UFS 2.2) / 256GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഉണ്ട്.
6.83-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.
50MP മെയിൻ ക്യാമറ, OIS, 8MP അൾട്രാ-വൈഡ് ക്യാമറ, 4k വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ 4k വീഡിയോ റെക്കോർഡിംഗ്.
10000mAh ബാറ്ററിയാണ് ഈ ഫോണിന്റെ മെയിൻ. ഇത് 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് സഹിതം എത്തിയിരിക്കുന്നു.
IP66+IP68+IP69+IP69K റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം. 4 വർഷത്തെ OS, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.