18 March 2026
Jayadevan A M
Image Courtesy: PTI, Social Media
ഐപിഎല്‍ 2026 മാര്‍ച്ച് 28-ന് ആരംഭിക്കും. ഐപിഎല്ലില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ അണ്‍ക്യാപ്ഡ് താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം
ഇത്തവണ അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയവരില്‍ ഒരാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശാന്ത് വീറാണ്. 14.20 കോടി രൂപ
മറ്റൊരു ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ കാര്‍ത്തിക് ശര്‍മയും 14.20 കോടി രൂപ സ്വന്തമാക്കി. പ്രശാന്തും കാര്‍ത്തിക്കുമാണ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയത്
ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയവരില്‍ രണ്ടാമത് ഔഖിബ് ദാറാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം സ്വന്തമാക്കിയത് 8.40 കോടി രൂപ
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം മങ്കേഷ് യാദവും കോടികള്‍ സ്വന്തമാക്കി. മങ്കേഷ് നേടിയത് 5.20 കോടി രൂപ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അണ്‍ക്യാപ്ഡ് താരമായ തേജസ്വി സിംഗും കോടികള്‍ നേടി. നേടിയത് മൂന്ന് കോടി രൂപ.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരമായ മുകുള്‍ ചൗധരിയും താരലേലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി. മുകുള്‍ ചൗധരിക്ക് ലഭിച്ചത് 2.60 കോടി രൂപ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരമായ അക്ഷത് രഘുവംശിക്കും താരലേലം നേട്ടങ്ങള്‍ സമ്മാനിച്ചു. 2.20 കോടി രൂപയാണ് അക്ഷതിന് ലഭിച്ചത്