19 December 2025
Jayadevan A M
Image Courtesy: PTI
അണ്‍ക്യാപ്ഡ് കാറ്റഗറിയിലാണ് എംഎസ് ധോണി ഇപ്പോള്‍ സിഎസ്‌കെയില്‍ കളിക്കുന്നത്. ശമ്പളം നാലു കോടി. ധോണിയെക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന താരങ്ങള്‍ ചെന്നൈയിലുണ്ട്
മലയാളി താരം സഞ്ജു സാംസാണ് അതില്‍ പ്രധാനി. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ചെന്നൈയിലേക്ക് ട്രേഡ് ചെയ്ത സഞ്ജുവിന്റെ പ്രതിഫലം 18 കോടി
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനും സഞ്ജുവിന്റെ അതേ പ്രതിഫലമാണ് കിട്ടുന്നത്. 18 കോടി രൂപ
ചെന്നൈയുടെ ഓള്‍ റൗണ്ടര്‍ ശിവം ദുബെയ്ക്കും ധോണിയെക്കാള്‍ പ്രതിഫലം കിട്ടുന്നുണ്ട്. 12 കോടി രൂപയാണ് ദുബെയുടെ ശമ്പളം
താരലേലത്തിലൂടെ ടീമിലെത്തിയ യുവതാരം പ്രശാന്ത് വീര്‍ ആണ് ധോണിയെക്കാള്‍ പ്രതിഫലമുള്ള മറ്റൊരു താരം. 14.20 കോടി രൂപ
പ്രശാന്തിനെ പോലെ മിനി താരലേലത്തിലൂടെ സിഎസ്‌കെയില്‍ എത്തിയ യുവ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മയുടെ പ്രതിഫലവും 14.20 കോടി രൂപയാണ്
ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹലിനും ചെന്നൈയില്‍ വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. 5.20 കോടി രൂപയ്ക്കാണ് രാഹുലിനെ ചെന്നൈ സ്വന്തമാക്കിയത്
ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ് (4.80 കോടി രൂപ), അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് (10 കോടി രൂപ) എന്നിവര്‍ക്കും ധോണിയെക്കാള്‍ പ്രതിഫലമുണ്ട്