24 December 2025

Jayadevan A M

അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?

Image Courtesy: PTI

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ ക്യാപ്റ്റനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി ക്യാപിറ്റല്‍സ്‌

കഴിഞ്ഞ സീസണില്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിരുന്നത്‌. നായകനെന്ന നിലയില്‍ താരം ഭേദമായിരുന്നു

 അക്‌സര്‍ പട്ടേല്‍

അക്‌സറിന് മുമ്പ് ഋഷഭ് പന്തായിരുന്നു ക്യാപ്റ്റന്‍. പന്ത് ലഖ്‌നൗവിലെത്തിയതോടെ അക്‌സറിനെ ക്യാപ്റ്റനാക്കുകയായിരുന്നു

ഋഷഭ് പന്ത്

കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അഞ്ചാമതായിരുന്നു. ഐപിഎല്‍ 2026 സീസണില്‍ കന്നിക്കിരീടമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലക്ഷ്യം

സ്ഥാനം

ഇത്തവണ അക്‌സര്‍ പട്ടേലിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. പകരം പുതിയ നായകനെ നിയമിക്കാനാണ് നീക്കം.

മാറ്റം

ഐപിഎൽ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിന് പകരക്കാരനായി കെഎൽ രാഹുൽ എത്തുമെന്നാണ് അഭ്യൂഹം

കെഎല്‍ രാഹുല്‍?

ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ ടീമിലും ക്യാപ്റ്റന്‍സിയില്‍ അഴിച്ചുപണി നടത്തി. കഴിഞ്ഞ സീസണില്‍ മെഗ് ലാനിങായിരുന്നു ക്യാപ്റ്റന്‍

വനിതാ ടീമില്‍

ജെമിമ റോഡ്രിഗസ് ഡല്‍ഹി ക്യാപിറ്റല്‍സ്‌ വനിതാ ടീമിന്റെ പുതിയ നായിക. കരിയറില്‍ മിന്നും ഫോമിലാണ് ജെമിമ റോഡ്രിഗസ്

ജെമിമ റോഡ്രിഗസ്‌