20 December 2025
Jayadevan A M
Image Courtesy: PTI, Facebook
ഐപിഎല്ലിലെ 10 ഫ്രാഞ്ചെസികളുടെ മുഖ്യപരിശീലകരുടെയും ശമ്പളം എത്രയെന്ന് നോക്കാം. ഇത് ഔദ്യോഗിക വിവരമല്ല. വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള അനൗദ്യോഗിക സൂചനയാണ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗിന് ഒരു സീസണില്‍ ₹4 – 5 കോടി ലഭിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുഖ്യപരിശീലകന്‍ ആൻഡി ഫ്ലവറിന് ഏകദേശം ₹3.5 – 4 കോടി ലഭിക്കുന്നുവെന്നാണ് സൂചന
മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകന്‍ മഹേല ജയവര്‍ധനെയാണ്. ഇദ്ദേഹത്തിന് ₹3 – 4 കോടി ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കുമാര്‍ സംഗക്കാര രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി തിരിച്ചെത്തി. കിട്ടുന്നത് ₹4 – 5 കോടി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹേമാങ് ബദാനിക്ക് ₹1.5 – 2 കോടിയെന്ന് സൂചന.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അഭിഷേക് നായര്‍ക്ക് ₹2 – 2.5 കോടി, ആശിഷ് നെഹ്‌റയ്ക്ക് (ഗുജറാത്ത് ടൈറ്റൻസ്) ലഭിക്കുന്നത് ₹2.5 – 3 കോടി എന്ന് സൂചനകള്‍
റിക്കി പോണ്ടിംഗ് (പഞ്ചാബ് കിംഗ്സ്): ₹3.5 – 4, ജസ്റ്റിൻ ലാംഗർ (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്): ₹3 – 3.5, ഡാനിയേൽ വെട്ടോറി (സൺറൈസേഴ്‌സ് ഹൈദരാബാദ്): ₹3 – 4 എന്ന് സൂചനകള്‍.
അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറിയിലെ വിവരങ്ങളുടെ കൃത്യത ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല