30  May 2026

Jayadevan A M

ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?

Image Courtesy: PTI

ആരാധകര്‍ കാത്തിരിക്കുന്ന ഐപിഎല്‍ 2026 ഫൈനല്‍ ഞായറാഴ്ച നടക്കും. ആര്‍സിബിയും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും

ഐപിഎല്‍

ഐപിഎല്ലിൽ ഫൈനൽ ജയിക്കുന്ന ടീമിന് മാത്രമല്ല, പ്ലേഓഫിൽ എത്തുന്ന നാല് ടീമുകൾക്കും സമ്മാനത്തുക ലഭിക്കും.

സമ്മാനത്തുക

നാളെ നടക്കുന്ന ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്ക് 20 കോടി രൂപ ലഭിക്കും.

20 കോടി രൂപ

റണ്ണേഴ്സ് അപ്പിന് 13 കോടിയോളം രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് ഏഴു കോടി ലഭിക്കും. നാലാം സ്ഥാനത്തിന് 6.5 കോടി രൂപ.

റണ്ണേഴ്സ് അപ്പ്

ഫ്രാഞ്ചൈസിക്ക് ലഭിക്കുന്ന പ്രൈസ് മണിയുടെ പകുതിയെങ്കിലും (കുറഞ്ഞത് 50%) ടീമിലെ കളിക്കാർക്കായി വീതിച്ചു നൽകും.

പ്രൈസ് മണി

ഓറഞ്ച് ക്യാപ്പ് നേടുന്ന താരത്തിന് 10 ലക്ഷം രൂപ ലഭിക്കും. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശിയാണ് ഒന്നാമത്.

ഓറഞ്ച് ക്യാപ്പ്

പർപ്പിൾ ക്യാപ്പ് നേടുന്ന താരത്തിനും 10 ലക്ഷം രൂപ ലഭിക്കും. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കഗിസോ റബാദയാണ് മുന്നില്‍.

പർപ്പിൾ ക്യാപ്പ്

സമ്മാനത്തുകകള്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല. മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, എമേര്‍ജിങ് പ്ലെയര്‍ തുടങ്ങിയവര്‍ക്കും സമ്മാനത്തുകകളുണ്ട്‌

മറ്റ് തുകകള്‍