06 December 2025

Jayadevan A M

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും

Image Courtesy: PTI

അതീവ സമ്പന്നനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ച് ലഭ്യമായ കണക്കുകള്‍ നോക്കാം

വ്‌ളാദിമിര്‍ പുടിന്‍

പുടിൻ്റെ വാർഷിക ശമ്പളം ഏകദേശം $140,000 (ഏകദേശം 1.25 കോടി രൂപ) ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌

വാർഷിക ശമ്പളം

ശമ്പളം, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവയിലൂടെ 2018 നും 2024 നും ഇടയിൽ 67.6 മില്യണ്‍ റൂബിള്‍ (ഏകദേശം ഏഴ് കോടിയിലേറെ രൂപ) വരുമാനമുണ്ടാക്കിയെന്ന്‌ റഷ്യയുടെ ഇലക്ഷന്‍ അതോറിറ്റി

67.6 മില്യണ്‍ റൂബിള്‍

800 ചതുരശ്ര അടി അപ്പാർട്ട്മെൻ്റ്, ഒരു ട്രെയിലർ, മൂന്ന് കാറുകൾ എന്നിവയാണ് പുടിൻ്റെ പേരിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്വത്തുക്കളെന്നാണ് റിപ്പോര്‍ട്ട്‌

800 ചതുരശ്ര അടി അപ്പാർട്ട്മെൻ്റ്

പുടിൻ്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളർ (ഏകദേശം 16 ലക്ഷം കോടി) വരെയാകാമെന്ന്‌ റഷ്യയിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകനായിരുന്ന ബിൽ ബ്രൗഡർ അവകാശപ്പെട്ടിട്ടുണ്ട്

200 ബില്യൺ ഡോളർ

പുടിന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയ ആസ്തിയെക്കാള്‍ കൂടുതലാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആസ്തിയെന്ന് കരുതുന്നു

ആസ്തി

പുടിൻ ധരിക്കുന്ന ആഡംബര വാച്ചുകൾക്ക് മാത്രം അദ്ദേഹത്തിൻ്റെ ശമ്പളത്തെക്കാള്‍ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

ആഡംബര വാച്ചുകൾ

രഹസ്യ ശൃംഖലകളിലൂടെയും, വിശ്വസ്തരിലൂടെയും ലോകമെമ്പാടും സ്വത്തുകളുണ്ടെന്നും വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു

രഹസ്യ സ്വത്തുക്കൾ