25  August 2026

Prasanth Kumar

നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി

Photo Credit: IQOO India 

ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ Z സീരീസ് സ്മാർട്ട്ഫോണായ ഐക്യൂ Z11 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. 

ഐക്യൂ Z11 5G

ഐക്യൂ Z11 6GB + 128GB വേരിയന്റിന് 34,999 രൂപ, 8GB + 128G- 39,999 രൂപ, 8GB + 256GB- 44,999 രൂപ, 12GB + 256GB- 49,999 രൂപ എന്നിങ്ങനെയാണ് വില.

വില

എല്ലാ മോഡലുകൾക്കും 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട്+ അ‌ടിസ്ഥാന മോഡലിന് 2500 രൂപയും മറ്റ് മോഡലുകൾക്ക് 3000 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫർ

തുടക്കത്തിൽ ലഭ്യമാകുന്ന ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z11 വേരിയന്റുകൾ യഥാക്രമം 31499 രൂപ, 35999 രൂപ, 40999 രൂപ, 45999 രൂപ വിലകളിൽ വാങ്ങാനാകും.

ഡിസ്കൗണ്ട് വില

ആമസോൺ, ഐക്യൂ വെബ്​സൈറ്റ്, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ എന്നിവ വഴി ഓറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ കളർ ഓപ്ഷനുകളിൽ ഐക്യൂ z11 5ജി ലഭ്യമാണ്. 

ലഭ്യത/ കളർ ഓപ്ഷൻ

144Hz 6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ 4nm പ്രൊസസർ എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ/ പ്രോസസർ

1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ. 

ക്യാമറ

44W ഫാസ്റ്റ് ചാർജിംഗുള്ള 7050mAh ബാറ്ററി ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, 4G എന്നിവയുമുണ്ട്.

ബാറ്ററി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻOS 6 -ൽ ആണ് പ്രവർത്തനം. 3 ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷ സുരക്ഷാ പാച്ചുകളും ലഭിക്കും. മാലി-G615 MC2 GPU, LPDDR4X റാം എന്നിവയും ഉണ്ട്. 

മറ്റ് ഫീച്ചറുകൾ