24  August 2026

Prasanth Kumar

വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്;  ലോഞ്ച് ഉറപ്പിച്ചു

Photo Credit: vivo x300 series

വിവോ X500 സ്മാർട്ട്‌ഫോൺ സീരീസ് 2026 സെപ്റ്റംബറിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

X500 സീരീസ്

വിവോ X300 സീരീസിന്റെ പിൻഗാമിയായാണ് വിവോ X500 സീരീസ് ഫോണുകൾ എത്തുന്നത്. മൂന്ന് മോഡലുകളാണ് X500 സീരീസിൽ ആദ്യം അ‌വതരിപ്പിക്കപ്പെടുക.

വിവോ X300 

വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നിവയാണ് പുതിയ X സീരീസിൽ അ‌വതരിപ്പിക്കപ്പെടുന്ന വിവോ മോഡലുകൾ.

X500 സീരീസ് മോഡലുകൾ

X100 അൾട്രായുടെ മികച്ച ടെലിഫോട്ടോ ശേഷിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പുതിയ സീരീസിന് “Thanos 500” എന്നാണ് കോഡ്‌നെയിം നൽകിയിരിക്കുന്നത്.

താനോസ് 500

വിവോ ബ്ലൂപ്രിന്റ് ടീമും സോണിയും ചേർന്ന് വികസിപ്പിച്ച 50MP (1/1.28-ഇഞ്ച്) സെൻസർ ഈ സീരീസിലുണ്ടാകും. 

Zeiss അൾട്രാ ഡൈനാമിക് മെയിൻ ക്യാമറ

പെരിസ്കോപ്പ് ലെൻസുകൾ കൂടുതൽ മെച്ചപ്പെടുത്തി 200MP HP0 ലാർജ്-സെൻസർ പെരിസ്കോപ്പ് ടെലിഫോട്ടോ മോഡ്യൂൾ ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 200MP ക്യാമറ

CIPA 7.0 ലെവൽ സ്റ്റെബിലൈസേഷനൊപ്പം 3-ഡിഗ്രി വൈഡ് ആംഗിൾ OIS സംവിധാനവും ഈ സീരീസിലെ ​പ്രൈമറി ക്യാമറ സജ്ജീകരണത്തിൽ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ഗിംബൽ ലെവൽ സ്റ്റെബിലൈസേഷൻ

17EV ഡൈനാമിക് റേഞ്ച് ഈ സീരീസിലെ മെയിൻ ക്യാമറ വാഗ്ദാനം ചെയ്യും ഇത് മികച്ച സിനിമാറ്റിക് വീഡിയോകൾ എടുക്കാൻ സഹായിക്കും. 4K 240fps സ്ലോ-മോഷൻ വീഡിയോ റെക്കോർഡിംഗും ഉണ്ടാകും

17EV ഡൈനാമിക് റേഞ്ച്

വിവോ X300 സീരീസ് ആദ്യം ​ചൈനയിലും പിന്നീട് ഇന്ത്യയിലും ലോഞ്ച് ചെയ്തു. അ‌തേ മാതൃകയിൽ ​ചൈനയിലെ ലോഞ്ചിന് ശേഷം X500 സീരീസ് ഇന്ത്യയിലും എത്തും. 

ഇന്ത്യയിലെ ലോഞ്ച്