12 August 2025

Jayadevan A M

വയറിലെ കൊഴുപ്പ് പമ്പ കടക്കും, ഇതാ ഉഗ്രന്‍ ടിപ്‌സ്

Image Courtesy: Getty, Pexels

വയറിലെ കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രതിസന്ധിയാണ്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.

വയറിലെ കൊഴുപ്പ്

ഫിറ്റ്‌നസ് പരിശീലകനായ ലാര്‍സ് മെയ്ഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അഞ്ച് ടിപ്‌സുകള്‍ ഇവിടെ നോക്കാം.

ടിപ്‌സുകള്‍

ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാൻ ശ്രമിക്കണമെന്ന്‌ ലാര്‍സ് മെയ്ഡല്‍ (ശരീരഭാരം, ആക്ടിവിറ്റി ലെവല്‍ തുടങ്ങിയവ പരിഗണിച്ചാകണം പ്രോട്ടീന്റെ അളവ് നിശ്ചയിക്കേണ്ടത്‌)

പ്രോട്ടീൻ

ദിവസവും കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുക. ആക്ടീവായി തുടരുന്നത് കലോറി എരിക്കുന്നതിനും, മെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

നടത്തം

ആഴ്ചയിൽ മൂന്ന് തവണ ജിമ്മിൽ പോകുന്നത് നല്ലത്. കൃത്യമായുള്ള വ്യായാമം പേശികള്‍ക്ക് നല്ലതാണ്. ഒപ്പം മികച്ച മെറ്റബോളിസത്തിനും, കൊഴുപ്പ് കുറയുന്നതിനും ഉപകരിച്ചേക്കാം

വ്യായാമം

ഭക്ഷണം ക്രമീകരിക്കുന്നതാണ് മറ്റൊരു കാര്യം. വാരിവലിച്ച് കഴിക്കാതെ ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്നത് സഹായകരമായേക്കാം

ഭക്ഷണം

കട്ടൻ കാപ്പി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കഫീൻ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

കട്ടൻ കാപ്പി

ഫിറ്റ്‌നസ് പരിശീലകനായ ലാര്‍സ് മെയ്ഡല്‍ പങ്കുവച്ച നിര്‍ദ്ദേശങ്ങളാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക

നിരാകരണം