10 June 2025

TV9 MALAYALAM

വയറിലെ കൊഴുപ്പ് ഒഴിവാക്കണോ? വില്ലന്‍ ഈ ആഹാരരീതികളാണ്

Image Courtesy: Freepik

വയറിലെ കൊഴുപ്പ് പലര്‍ക്കും അനുഭവപ്പെടുന്ന പ്രശ്‌നമാണ്. ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് പ്രധാന കാരണം

കൊഴുപ്പ്

ഷുഗറി ഡ്രിങ്ക്‌സ് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ ഉന്മേഷദായകമായി തോന്നുമെങ്കിലും വയറിലെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.

പാനീയങ്ങൾ

റിഫൈന്‍ഡ് കാർബോഹൈഡ്രേറ്റുകൾ (വൈറ്റ് ബ്രെഡ്, പാസ്, വൈറ്റ് റൈസ് തുടങ്ങിയവ) വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു

കാർബോഹൈഡ്രേറ്റുകൾ

പ്രോസസ്ഡ് മീറ്റുകളില്‍ ധാരാളം പ്രിസര്‍വേറ്റീകളടക്കം ഉണ്ടാകാം. ഇതും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകാം.

മാംസം

ഫ്രൈഡ് ഫുഡ്‌സ്‌ ഗുണനിലവാരമില്ലാത്ത എണ്ണകളിലാകാം പാചകം ചെയ്യുന്നത്. ഇത് പതിവാക്കിയാല്‍ കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകും

ഫ്രൈഡ് ഫുഡ്‌സ്‌

പായ്ക്ക് ചെയ്ത സ്‌നാക്കുകളും, ബിസ്‌കറ്റുകളും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്‌നാക്‌സ്‌

കൃത്രിമ മധുരപലഹാരങ്ങളില്‍ സുക്രലോസ്, അസ്പാർട്ടേം തുടങ്ങിയവയുണ്ടാകാം. ഇത് കൊഴുപ്പ് വര്‍ധിപ്പിച്ചേക്കാം.

മധുരപലഹാരങ്ങൾ

പതിവായി മദ്യപിക്കുന്നത് വയറിലെ കൊഴുപ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മിതമായ മദ്യപാനം പോലും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമായേക്കാം

മദ്യം