25 April 2026

Jayadevan A M

വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?

Image Courtesy: Getty Images

വഴുതനങ്ങ വിഭവങ്ങള്‍ ചിലര്‍ക്കെങ്കിലും ഇഷ്ടമാണ്. വൃക്കയില്‍ കല്ല് (കിഡ്‌നി സ്‌റ്റോണ്‍) ഉള്ളവര്‍ക്ക് വഴുതനങ്ങ കഴിക്കാമോയെന്ന് ചിലര്‍ക്കെങ്കിലും സംശയം കാണും

വഴുതനങ്ങ

ഓക്സലേറ്റുകൾ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഓക്സലേറ്റ് കൂടുമ്പോൾ അത് കാൽസ്യവുമായി ചേരുമ്പോള്‍ കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്‌

ഓക്സലേറ്റുകൾ

വഴുതനങ്ങയുടെ വിത്തുകളിലാണ് കൂടുതൽ ഓക്സലേറ്റ് അടങ്ങിയിട്ടുള്ളത്. കിഡ്‌നി സ്റ്റോണുള്ളവര്‍ക്ക് ഇത് നല്ലതല്ല

വിത്തുകളില്‍

വൃക്കയിൽ കല്ലുള്ളവർ മിതമായ അളവിൽ മാത്രം വഴുതനങ്ങ കഴിക്കുന്നതാണ് ഉചിതം. അമിതമായി വഴുതനങ്ങ കഴിക്കാതിരിക്കുക

മിതമായി

വൃക്കയില്‍ കല്ലുള്ളവര്‍ വഴുതനങ്ങ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. എങ്കിലും അളവ് കുറയ്ക്കുക. വിത്തുകള്‍ മാറ്റി പാകം ചെയ്യുന്നത് ഉചിതം

അളവ്

വൃക്കയില്‍ കല്ലുള്ളവര്‍ നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്. ശരീരത്തിലെ അധിക ഓക്സലേറ്റുകളെ പുറന്തള്ളാൻ ഇത് സഹായിക്കും.

വെള്ളം

വഴുതനങ്ങ കൂടാതെ ചീര, നിലക്കടല, കശുവണ്ടി, ബീറ്റ്‌റൂട്ട് തുടങ്ങിയവയിലും ഓക്‌സലേറ്റ് നന്നായി അടങ്ങിയിട്ടുണ്ട്‌

നിയന്ത്രിക്കുക

ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വ്യത്യസ്തമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക

നിരാകരണം