27 April 2026
ASHLI C
Image Credit: Getty Images
വേനൽക്കാലത്ത് വെള്ളം കുടിക്കുന്നതോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. മത്സ്യമാണ് കോഴിയാണോ കഴിക്കുന്നത് ഗുണകരം എന്ന് നോക്കാം.
വേനൽക്കാലത്ത് ചിക്കനേക്കാൾ നല്ലത് കഴിക്കുന്നത് മത്സ്യമാണ്. കാരണം ഇത് പെട്ടെന്ന് ദഹിക്കുകയും ശരീരത്തിന് അമിതമായ ചൂട് ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് ചിക്കൻ അധികം കഴിക്കാത്തതാണ് നല്ലത്. കാരണം അത് ശരീരത്തിന് ചൂട് നൽകുന്ന ഭക്ഷണമാണ് അതുകൊണ്ട് വേനലിൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് താപനില വർദ്ധിപ്പിക്കും.
മത്സ്യത്തിൽ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചിക്കനിലെ കൊഴുപ്പിനേക്കാൾ ആരോഗ്യകരമാണ്.
വേനൽക്കാലത്ത് വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മീൻ കറി വച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. പച്ചതേങ്ങ അരച്ചുവെക്കുന്നത് കൂടുതൽ നല്ലത്.
ഈ സമയത്ത് നിങ്ങൾക്ക് ചിക്കൻ കഴിക്കണമെന്ന് നിർബന്ധമാണെങ്കിൽ എരിവ് കുറഞ്ഞ രൂപത്തിൽ അല്ലെങ്കിൽ സൂപ്പ് രൂപത്തിൽ കഴിക്കുന്നത് വളരെ നല്ലതാണ്.
വേനൽ കാലത്ത് ദഹന ശക്തി കുറവായതിനാൽ ചുവന്ന മാംസം അധികം മസാല ചേർത്ത ചിക്കൻ വിഭവങ്ങൾ എന്നിവ ദഹനക്കേടിന് കാരണമായേക്കാം. അവ ഒഴിവാക്കുക.
ചിക്കനും മീനും കഴിക്കുമ്പോൾ അവയ്ക്കൊപ്പം ധാരാളം പച്ചക്കറികൾ സാലഡുകളുടെ രൂപത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തും.