5 March 2026

Jayadevan A M

ഞണ്ട് കറി കഴിക്കുന്നത് അപകടമോ?

Image Courtesy: Getty

എറണാകുളത്ത് ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മൂലം ഒരു യുവാവ് മരിച്ചെന്ന വാര്‍ത്ത പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്‌

ഞണ്ട് കറി

ഞണ്ട് അലര്‍ജിയുള്ള യുവാവാണ് മരിച്ചത്. ഇതോടെ ആര്‍ക്കൊക്കെ ഞണ്ട് കറി കഴിക്കാമെന്ന ചോദ്യവുമുയരുന്നുണ്ട്‌

അലര്‍ജി

ചിലരില്‍ ഞണ്ട് അലര്‍ജിക്ക് കാരണമാകുന്നു. ചെമ്മീന്‍ കഴിക്കുമ്പോള്‍ അലര്‍ജിയുള്ളവരും ശ്രദ്ധിക്കണം. ഇവരും ഞണ്ട് ഒരു കാരണവശാലും കഴിക്കരുത്‌

ചിലരില്‍

ആദ്യമായി ഞണ്ട് കറി കഴിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഒട്ടും സമയം കളയാതെ വൈദ്യസഹായം തേടണം

അസ്വസ്ഥത

യൂറിക് ആസിഡ് കൂടുതലുള്ളവര്‍, വാതമുള്ളവര്‍ തുടങ്ങിയവരും ശ്രദ്ധിക്കണം. ഇതിലെ പ്യൂരിനുകള്‍ രോഗാവസ്ഥ വഷളാക്കിയേക്കാം

യൂറിക് ആസിഡ്

ഞണ്ട് പാകം ചെയ്യുമ്പോള്‍ നന്നായി കഴുകി വൃത്തിയാക്കണം. അതിന്റെ തോടിനുള്ളില്‍ ചെളി ഉണ്ടാകാന്‍ സാധ്യതയുണ്ട്‌

വൃത്തിയാക്കൽ

നന്നായി വെന്തതിന് ശേഷം മാത്രം കഴിക്കുക. പകുതി മാത്രം വേവിച്ച ഞണ്ട് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം

പാചകം

ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങളുള്ളവര്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കുക

നിരാകരണം