28 November 2025
Nithya V
Image Courtesy: Getty
സൂര്യാസ്തമയത്തിന് ശേഷം നഖം മുറിക്കരുത് എന്ന് വീട്ടിലെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ, ഇതിലെന്തെങ്കിലും സത്യമുണ്ടോ?
രാത്രിയിൽ നഖം മുറിക്കരുതെന്ന് പറയുന്നതിന് വിശ്വാസപരമായും യുക്തിപരമായുള്ള കാരണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
സന്ധ്യാസമയം, ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെ പ്രസാദിപ്പിക്കാൻ ഉചിതമായ സമയമായി കണക്കാക്കപ്പെടുന്നു.
ഈ സമയത്ത് നഖം മുറിക്കുന്നത് അനാദരവായി കണക്കാക്കുകയും, ദേവതയെ വീട്ടിൽ നിന്ന് അകറ്റി നിർത്തുമെന്നും വിശ്വസിക്കുന്നു.
പുരാതന ഗ്രന്ഥങ്ങൾ അനുസരിച്ച്, സന്ധ്യാസമയത്ത് രാഹുവിനും കേതുവിനും കൂടുതൽ സ്വാധീനമുണ്ടായിരിക്കും.
ഈ സമയത്ത് നഖമോ മുടിയോ മുറിക്കുന്നത് നെഗറ്റീവ് ഊർജ്ജങ്ങളെയോ ദുശ്ശകുനത്തെയോ ആകർഷിക്കാൻ കാരണമാകുമെന്നും വിശ്വസിക്കുന്നു.
എന്നാൽ പഴയകാലങ്ങളിൽ, വൈദ്യുതിയുടെയോ വെളിച്ച സ്രോതസ്സുകളുടെയോ അഭാവമായിരുന്നു ഈ നിർദ്ദേശത്തിന് പിന്നിലെ കാരണം.
ഇരുട്ടത്ത് നഖം മുറിക്കുന്നത് അബദ്ധത്തിൽ മുറിവുകൾ ഉണ്ടാക്കും. കൂടാതെ മുറിച്ചിടുന്ന നഖങ്ങൾ ഇരുട്ടത്ത് കണ്ടെത്താനും പ്രയാസമായിരുന്നു.