08 June 2026
SHIJI MK
Image Credit: Getty Images
മീന്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, മീനില്ലാതെ ഭക്ഷണം പോലും ഇറങ്ങാത്തവരാണ് മലയാളികളെന്ന് പറയാം. മീനിന്റെ മാംസമുള്ള ഭാഗം മാത്രമല്ല, കണ്ണ് ഉള്‍പ്പെടെ കഴിക്കുന്ന ശീലവും നമുക്കുണ്ട്. എന്നാലിത് നല്ലതാണോ?
മീന്‍ നമ്മുടെ ശരീരത്തിന് ആരോഗ്യം നല്‍കുന്നത് പോലെ തന്നെ, മീനിന്റെ കണ്ണുകളും ആരോഗ്യത്തിന് നല്ലതാണ്. ഇവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മാത്രമല്ല, രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയമിടിപ്പ് ക്രമമാക്കി മാറ്റാനും കണ്ണ് നല്ലതാണ്. കൂടാതെ കണ്ണിലുള്ള പോഷകങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നത്.
ഈ പോഷകങ്ങള്‍ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും അള്‍ഷിമേഷ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാനും സഹായിക്കുന്നു എന്നാണ് വിവിധ പഠനങ്ങളില്‍ പറയുന്നത്. അതിനാല്‍ ധൈര്യമായി കഴിക്കാം.
മീനിന്റെ കണ്ണുകളില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണുകളുടെ കാഴ്ചശക്തി വര്‍ധിപ്പിക്കാനും പ്രായമാകുമ്പോഴുള്ള കാഴ്ചക്കുറവ് പരിഹരിക്കാനും സഹായിക്കും.
ഇതുമാത്രമല്ല, ചര്‍മ്മത്തിലെ തിളക്കം നിലനിര്‍ത്തി ചുളിവുകള്‍ ഇല്ലാതാക്കാനും മീനുകളുടെ കണ്ണുകളിലുള്ള കൊളാജന്‍ മനുഷ്യരെ സഹായിക്കുന്നതാണെന്ന കാര്യം പ്രത്യേകം ഓര്‍ത്തോളൂ.
എന്നാല്‍ വലിയ മീനുകളുടെ കണ്ണില്‍, അതായത് കടല്‍ മീനുകളുടെ കണ്ണില്‍ മെര്‍ക്കുറി ഉണ്ടാകും. അതിനാല്‍ ചെറിയ മീനുകളുടെ കണ്ണ് മാത്രം കഴിക്കുന്നാതണ് ആരോഗ്യത്തിന് നല്ലത്.
വേവ് അധികമില്ലാത്ത കണ്ണ് ഒരിക്കലും കഴിക്കരുത്, നന്നായി വെന്ത കണ്ണുകള്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ, മീന്‍ തലക്കറി വെച്ച് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.