03 OCT 2026

NEETHU VIJAYAN

ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ  ദോഷമോ

Image Courtesy: Getty Images 

ചിക്കൻ ഫ്രൈ വാങ്ങുമ്പോൾ ഒപ്പം സവാള നൽകുന്നത് എന്തിനാണെന്ന് അറിയാമോ? അലങ്കാരത്തിനോ രുചി കൂട്ടാനോ മാത്രമാണ് ഇതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്.

ചിക്കൻ ഫ്രൈ

എണ്ണയിൽ വറുത്ത ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കുന്നതിന് പിന്നിൽ വലിയൊരു ആരോഗ്യ രഹസ്യമുണ്ട്. ഇതൊന്ന് അറിഞ്ഞുവച്ചോ.

ആരോഗ്യം

ഡീപ് ഫ്രൈ ചെയ്ത ചിക്കനിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സവാളയിലുള്ള അലിസിൻ, ഫ്ലേവനോയ്ഡുകൾ എന്നിവ ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയും.

കൊളസ്ട്രോൾ

എണ്ണയിൽ പൊരിച്ച ചിക്കൻ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. സവാളയിലുള്ള നാരുകൾ ദഹനരസങ്ങളെ ഉത്തേജിപ്പിക്കുന്ന പെട്ടെന്ന് ദഹിക്കാൻ സഹായിക്കും.

ദഹനം

ചൂടിലുള്ള എണ്ണയിൽ വറുക്കുമ്പോൾ ഭക്ഷണത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പ്രതിരോധിക്കാൻ സവാളയിലെ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായ ക്വെർസെറ്റിൻ സഹായിക്കുന്നു.

ഫ്രീ റാഡിക്കലുകളെ

സവാളയിൽ അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിക്കുമ്പോൾ അതിലെ വിറ്റാമിൻ സി ചിക്കനിലുള്ള ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും രുചി ഇരട്ടിയാക്കുകയും ചെയ്യുന്നു.

നാരങ്ങ

പച്ചസവാള കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, ദഹനപ്രശ്നങ്ങളോ അസിഡിറ്റിയോ ഉള്ളവർ അമിതമായി പച്ചസവാള കഴിക്കുന്നത് ഒഴിവാക്കുക.

ശ്രദ്ധിക്കണം