02 July 2025

NANDHA DAS

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

Image Courtesy: Freepik

പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, സിങ്ക്, ഫോളേറ്റ്, കാത്സ്യം, അയേണ്‍ തുടങ്ങിയവ മുട്ടയിലുണ്ട്.

മുട്ട

നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ?

കൊളസ്‌ട്രോൾ കൂടുമോ? 

കൊളസ്‌ട്രോൾ രോഗികൾ മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിച്ചാൽ കൊളസ്‌ട്രോളിന്റെ അളവ് ഇനിയും ഉയരാൻ സാധ്യത ഉണ്ട്.

കൊളസ്‌ട്രോൾ രോഗികൾ

കൊളസ്‌ട്രോൾ ഉയരുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും വർധിക്കുന്നു. അതിനാൽ, കൊളസ്ട്രോള്‍ ഉള്ളവർ മുട്ടയുടെ പതിവ് ഉപഭോഗം ഒഴിവാക്കുന്നതാകും നല്ലത്.  

ഹൃദ്രോഗ സാധ്യത

കലോറി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുട്ടകൾ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാനും കാരണമാകും.

കലോറി

 മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. എന്നാൽ, കൊളസ്ട്രോള്‍ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മുട്ട കഴിക്കുന്നതാകും നല്ലത്.

ഡോക്ടറുടെ നിർദേശം

വൃക്കയ്ക്ക് തകരാറുള്ളവർ മുട്ട കഴിക്കുന്നതും നല്ലതല്ല. ഇത് കിഡ്‌നി പ്രശ്‌നങ്ങൾ വർധിക്കാൻ കാരണമാകും. അതിനാൽ അത്തരം ആളുകൾ മുട്ട ഒഴിവാക്കുക.

വൃക്ക രോഗം 

പ്രമേഹ രോഗികൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മുട്ട കഴിക്കുക. കാരണം, അമിതമായ മുട്ടയുടെ ഉപഭോഗം പ്രമേഹരോഗികളിൽ കൂടുതൽ പ്രശ്ങ്ങൾ ഉണ്ടാക്കും.

പ്രമേഹ രോഗികൾ