22 DEC 2025
Nithya V
Image Courtesy: Getty Images
പോഷകഗുണങ്ങളാൽ സമ്പന്നമായ ഭക്ഷ്യപദാർത്ഥമാണ് മുട്ട. പ്രോട്ടീനുകൾക്ക് പുറമേ, വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
കടയിൽ നിന്ന് മുട്ട വാങ്ങിയാലും വീട്ടിൽ വന്ന് പൊട്ടിച്ചുനോക്കുമ്പോൾ പലതും കേടായതായിരിക്കും. എന്നാൽ ഈ പ്രശ്നത്തിന് എന്താണ് പരിഹാരം?
പൊട്ടിച്ച് നോക്കാതെ തന്നെ മുട്ട കേടായതാണോ എന്നറിയാൻ ചില പൊടിക്കൈകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം...
പാത്രത്തിൽ പകുതിയിലധികം വെള്ളമെടുത്ത്, സാവധാനം മുട്ട ഇറക്കിവെക്കാം. പാത്രത്തിന്റെ അടിയിൽ മുട്ട തിരശ്ചീനമായി നിൽക്കുന്നുണ്ടെങ്കിൽ അത് ഫ്രഷാണ്.
അതുപോലെ മുട്ട ചെവിയോട് ചേർത്തുപിടിച്ച് പതുക്കെ കുലുക്കി നോക്കാം. മുട്ടയ്ക്കുള്ളിൽ ദ്രാവകം തട്ടുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അത് പഴകിയതാണ്.
മുട്ടയുടെ പുറംതോടിൽ വിള്ളലുകളോ പശപശപ്പോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. അവ ചീത്തയായതാണ്.
മുട്ട പൊട്ടിച്ചൊഴിച്ചും പരിശോധിക്കാം. നല്ല മുട്ടയുടെ മഞ്ഞക്കരു നന്നായി പൊന്തിനിൽക്കുകയും വെള്ളക്കരു പടരാതെ മഞ്ഞക്കരുവിന് ചുറ്റും തന്നെ നിൽക്കുകയും ചെയ്യും
പഴകിയ മുട്ടയാണെങ്കിൽ വെള്ളക്കരു വെള്ളം പോലെ എല്ലായിടത്തേക്കും പടരുകയും മഞ്ഞക്കരു പെട്ടെന്ന് പൊട്ടിപ്പോകുകയും ചെയ്യും.