20 December 2025
Sarika KP
Image Courtesy: Facebook
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാല്‍ കുളികഴിഞ്ഞ് ഉടൻ ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ദഹനം ശരിയായി നടക്കില്ല.
കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്.
ഇങ്ങനെ പതിവായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുളിക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ നിരക്ക് കൂടും. ഇതിനൊപ്പം ഭക്ഷണം കൂടി കഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം.
കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തിരക്കുപിടിച്ച ദിവസങ്ങളിൽ അത്രയൊന്നും സമയമില്ലെങ്കില്‍, ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഭക്ഷണം കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.