25 December 2025
Nithya V
Image Courtesy: Getty
ഓരോ കാര്യങ്ങളിലും വാസ്തു നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. പ്രത്യേകിച്ച് വീട് നിർമിക്കുന്ന കാര്യത്തിൽ വാസ്തുശാസ്ത്രം അനുസരിക്കാറുണ്ട്.
വാസ്തുശാസ്ത്രം പാലിച്ച് വീട് പണിയുന്നത് വീട്ടിൽ ഐശ്വര്യവും സമാധാനവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
വീടിന് മുമ്പിൽ തെങ്ങ് നിൽക്കുന്നത് വാസ്തുപ്രകാരം നല്ലതാണോ അതോ ദോഷമാണോ എന്ന സംശയം ഒട്ടുമിക്ക പേർക്കുമുണ്ട്.
തെങ്ങിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ശുദ്ധിയുടെ പ്രതീകമായാണ് നാളികേരത്തെ കണക്കാക്കുന്നത്.
വീടിന് മുന്നില്‍ ഒരു തെങ്ങ് നട്ടാല്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.
കൂടാതെ, വീട്ടില്‍ നിന്ന് നെഗറ്റിവിറ്റി ഇല്ലാതാക്കാൻ വീടിൻ്റെ തെക്കോ പടിഞ്ഞാറോ ദിശയിൽ തെങ്ങ് നടുന്നത് ഗുണം ചെയ്യുമെന്നും വിശ്വസിക്കുന്നു.
അതുപോലെ വീട്ടില്‍ തേങ്ങാവെള്ളം തളിക്കുന്നത് പോസിറ്റീവ് എനര്‍ജി നൽകുമെന്നും, ഐശ്വര്യം വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു.
ഈ വാർത്ത പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നതല്ല.