24 DEC 2025

TV9 MALAYALAM

ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ.

 Image Courtesy: Getty Images

കുറച്ചധികം ഇറച്ചിയോ മീനോ വാങ്ങിയാൽ അത് വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്ക വീടുകളിലെയും പതിവ്.

ഇറച്ചിയും മീനും

എന്നാൽ ചിലപ്പോൾ ഫ്രിഡ്ജിൽ വച്ച ഇത്തരം മാംസ ഭക്ഷണങ്ങൾ കേടായി പോകാറുണ്ട്. അത്തരത്തിൽ അവ എങ്ങനെ കേടുവരാതെ സൂക്ഷിക്കാം എന്ന് നോക്കാം.

കേടുവരാതെ

 ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള വഴിയാണ് ഫ്രിഡ്ജ്. എന്നാൽ ഫ്രിഡ്ജിൽ മാംസം എത്രനാൾ വരെ സൂക്ഷിക്കാമെന്ന് പലർക്കും അറിയില്ല.

സൂക്ഷിക്കാമെന്ന്

ഇറച്ചി, മീൻ തുടങ്ങിയവ സൂക്ഷിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഇറച്ചിയും മീനും

പാകം ചെയ്ത ഇറച്ചിയാണെങ്കിൽ നാല് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. ഫ്രോസൻ ഇറച്ചിയാണെങ്കിൽ 4 മാസം വരെ ഇരിക്കും.

ഫ്രോസൻ

 ഫ്രീസ് ചെയ്ത റെഡ് മീറ്റ് നാല് മാസം മുതൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. എന്നാൽ നിറമാറ്റം കണ്ടാൽ ശ്രദ്ധിക്കണം.

ഒരു വർഷം വരെ

പച്ചയിറച്ചിയാണെങ്കിൽ ഒരു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. 40 ഡിഗ്രി ഫാരൻ ഹീറ്റിൽ താഴെയായിരിക്കണം ഊഷ്മാവ്.

ഊഷ്മാവ്

കേടായ ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യവിഷബാധയ്ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവും. അതിനാൽ അവ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം.

ആരോഗ്യം