3 January 2026
Nithya V
Image Credit: Getty Images
തീപിടിച്ച് സ്വർണവില ഉയരുകയാണ്. ഒരു പവന് ഒരു ലക്ഷമടുത്ത് വില കുതിക്കുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്.
മരിച്ചവരുടെ സ്വർണാഭരണങ്ങൾ ഉപയോഗിക്കാമോ എന്ന സംശയം പലരിലുമുണ്ട്. ഇത് ഏതെങ്കിലും തരത്തിൽ ദോഷമുണ്ടാക്കുമോ എന്നാണ് പേടി.
പല സംസ്കാരങ്ങളിലും മരിച്ചവരുടെ വസ്തുക്കളിൽ അവരുടെ ഊർജ്ജമോ സാന്നിധ്യമോ അവശേഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.
അതുകൊണ്ട് തന്നെ ചിലർ മരിച്ചവരുടെ ആഭരണങ്ങൾ ദൈവത്തിന് സമർപ്പിക്കുകയോ ഉരുക്കി മാറ്റുകയോ ചെയ്യുന്നു.
ശാസ്ത്രീയമായി നോക്കുമ്പോൾ, സ്വർണം ഒരു അജൈവ ലോഹം ആണ്. അതിൽ രോഗാണുക്കൾ സ്ഥിരമായി നിലനിൽക്കില്ല.
എന്നിരുന്നാലും, മൃതദേഹവുമായി നേരിട്ട് സ്പർശിച്ച ആഭരണങ്ങളിൽ താൽക്കാലികമായി അണുക്കൾ ഉണ്ടായേക്കാം. അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കാം.
സ്വർണം ഉപയോഗിക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിൽ നന്നായി കഴുകുകയോ ആന്റിസെപ്റ്റിക് ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യാം.
അതേസമയം, പഴയ ആഭരണങ്ങൾ അതേപടി ധരിക്കാൻ മാനസിക പ്രയാസം തോന്നുന്നുണ്ടെങ്കിൽ, അവ ഉരുക്കി പുതിയ ആഭരണങ്ങളാക്കി മാറ്റാവുന്നതാണ്.