Abdul Basith
Pic Credit: Unsplash
Abdul Basith
02 January 2026
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ചില വിഭവങ്ങൾ യുനസ്കോ പട്ടികയിലുണ്ട്. ഇവയിൽ ഏഴെണ്ണം ഏതൊക്കെയെന്ന് നോക്കാം.
ഉണ്ടാക്കുന്ന രീതി കൊണ്ടും പഴക്കം കൊണ്ടുമാണ് ബെൽജിയം ബിയർ യുനസ്കോ പട്ടികയിൽ ഇടം പിടിച്ചത്. നൂറ്റാണ്ടുകളാണ് ഇതിൻ്റെ പഴക്കം.
മഗ്റബി (അൾജീരിയ, മൊറോക്കോ, ടുണീഷ്യ, മൗറിത്താനിയ) എന്നീ രാജ്യങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട വിഭവമാണ് കോസ്കോസ്.
കൊറിയയിലെ അതിപ്രശസ്തമായ വിഭവമാണ് കിംചി. സാമൂഹികബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ള കിംചി രണ്ട് തവണ യുനസ്കോ പട്ടികയിൽ ഉൾപ്പെട്ടു.
അർമേനിയൻ വിഭവമാണ് ലവാഷ്. കളിമൺ അടുപ്പിനകത്ത് ചുട്ടെടുത്ത് ഉണ്ടാക്കുന്ന ഫ്ലാറ്റ്ബ്രെഡ് മധ്യേഷ്യൻ രാജ്യങ്ങളിൽ സാധാരണയാണ്.
ഇറ്റാലിയൻ വിഭവമായ നിയാപൊളിറ്റൻ പിസ പരമ്പരാഗത നിർമ്മാണരീതിയിലാണ് ശ്രദ്ധേയം. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇതിലുള്ളത്.
ചോളപ്പൊടി കൊണ്ടുള്ള ഒരു ആഫ്രിക്കൻ വിഭവമാണ് എൻസിമ. സബ് സഹാറൻ ആഫ്രിക്കയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭക്ഷണമാണ്.
പ്രകൃതിയുമൊത്ത് ജീവിക്കുക എന്നതാണ് വഷോകുവുമായി ബന്ധപ്പെട്ട ചരിത്രം. ജപ്പാൻ്റെ പരമ്പരാഗത വിഭവമായ വഷോകുവിനും നീണ്ട ചരിത്രമുണ്ട്.