29 MAY 2026
NEETHU VIJAYAN
Image Courtesy: Getty Images
ചിക്കൻ ഫ്രൈയോ മീൻ ഫ്രൈയോ ആകട്ടെ, കൂടെ സവാള കൂട്ടി കഴിക്കുന്നത് നമുക്ക് ഇഷ്ടമാണ്. എന്നാൽ ഇത് ദോഷമാണെന്ന് ചിലർ പറയാറുണ്ട്. എന്താണ് സത്യാവസ്ഥ?
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മീൻ വറുത്തതിനൊപ്പം പച്ച സവാള കഴിക്കുന്നത് ദോഷകരമല്ല. പകരം ഇത് ശരീരത്തിന് ചില ഗുണങ്ങൾ നൽകുന്നുണ്ട്.
മീൻ എണ്ണയിൽ വറുക്കുമ്പോൾ കൊഴുപ്പ് കൂടുന്നു. എന്നാൽ സവാളയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഫൈബറും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കും.
വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കും. സവാളയിലെ നാരുകൾ ദഹനപ്രക്രിയയെ വേഗത്തിലാക്കാനും ഗ്യാസ് പ്രശ്നം ഒരു പരിധി വരെ തടയാനും സഹായിക്കും.
കടുത്ത അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള ദഹനപ്രശ്നങ്ങൾ ഉള്ളവർ പച്ച സവാള അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്.
സവാള പച്ചയ്ക്ക് കഴിക്കുമ്പോൾ നന്നായി കഴുകി വൃത്തിയാക്കണം. അല്ലാത്തപക്ഷം അതിലെ ബാക്ടീരിയകൾ വയറിളക്കത്തിനും ഇൻഫെക്ഷനും കാരണമായേക്കാം.
കൊളസ്ട്രോൾ കൂടുതലുള്ളവർ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കണം. ഇടയ്ക്ക് ചെക്കപ്പ് ചെയ്യുന്നതും നല്ലതാണ്.