12 November 2025
Jayadevan A M
Image Courtesy: Getty, Pexels
നമ്മുടെ വീടുകളില്‍ ഒരുപാട് മരുന്നുകളുണ്ടാകും. എന്നാല്‍ ഇതില്‍ ചിലതെങ്കിലും കാലാവധി കഴിഞ്ഞതാകും. ഇത് പലരും ശ്രദ്ധിക്കണമെന്നില്ല
കാലാവധി കഴിഞ്ഞ മരുന്നുകള്‍ കഴിക്കരുത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. ഇതേക്കുറിച്ച് നോക്കാം
കാലഹരണ തീയതി കഴിഞ്ഞാല്‍ മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞു തുടങ്ങും. ഇത്തരം മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്
കാലാവധി കഴിഞ്ഞാല്‍ മരുന്നിന്റെ വീര്യം കുറയും. വീര്യം കുറഞ്ഞ ആൻ്റിബയോട്ടിക്കുകൾ കഴിക്കുന്നത് അണുബാധയെ പൂർണ്ണമായി ഇല്ലാതാക്കില്ല. ഇത് രോഗം മൂർച്ഛിക്കാനും ഇടയാക്കിയേക്കാം
കാലഹരണപ്പെടുമ്പോൾ മരുന്നുകളിലെ രാസഘടനയിൽ മാറ്റങ്ങൾ വന്ന് വിഷാംശമുള്ള സംയുക്തങ്ങളായി മാറാം. ഇത് ദോഷകരമാണ്.
ടെട്രാസൈക്ലിൻ പോലുള്ള ചില ആൻ്റിബയോട്ടിക്കുകൾ വൃക്കകൾക്ക് തകരാറുണ്ടാക്കുന്ന വിഷാംശം ഉൽപാദിപ്പിച്ചേക്കാം.
ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ കാലഹരണപ്പെട്ടതിന് ശേഷം കഴിച്ചാൽ ആരോഗ്യസ്ഥിതി ഗുരുതരമായി വഷളായേക്കാം.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശം പൂര്‍ണമായും പാലിക്കുക. സ്വയംചികിത്സ അരുത്.