11 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ചിലർക്ക് വയറിൽ എപ്പോഴും പ്രശ്‌നങ്ങളാണ്. എന്ത് കഴിച്ചാലും വയർ വീർത്തുകെട്ടലും ദഹനപ്രശ്‌നങ്ങളും വേദനയുമെല്ലാം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
ഇത്തരക്കാർ പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകളടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നത് കുടലിന് നല്ലതാണ്.
വയറ് അസ്വസ്ഥമാണെങ്കിൽ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകുന്നത് പതിവാണ്. എന്നാൽ ഈ സമയമുണ്ടാകുന്ന നിർജ്ജലീകരണം തടയാൻ നന്നായി വെള്ളം കുടിക്കുക.
വയറിളക്കമുള്ളപ്പോൾ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. കൊഴുപ്പുള്ളതും പഞ്ചസാരയുള്ളതുമായ എന്തും നിങ്ങളുടെ വയറിന് അസ്വസ്ഥതയുണ്ടാക്കും.
മറ്റ് മസാലകളൊന്നും ചേർക്കാത്ത വേവിച്ച ഉരുളക്കിഴങ്ങ് നല്ലതാണ്. കുടലിന് പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും.
ജലാംശം നിലനിർത്താൻ തേങ്ങാവെള്ളം നല്ലതാണ്. ഇത് ശരീരത്തെ തണുപ്പിക്കുകയും ജലാംശവും ഇലക്ട്രോലൈറ്റുകളും നൽകുകയും ചെയ്യുന്നു.
പാലും മറ്റ് പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇതിലെ ലാക്ടോസ് അളവ് വയറിനെ കൂടുതൽ പ്രകോപിപ്പിക്കും. ഇത് വയറു വീർക്കുന്നതിന് കാരണമാകും.
കൊഴുപ്പ്, എരിവ്, പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ, ചിപ്‌സ്, സോസുകൾ, കഫീൻ എന്നിവ ഒഴിവാക്കുക. കാരണം ഇത് വയറിനെ കൂടുതൽ അസ്വസ്ഥമാക്കുന്നു.