5 July 2025
TV9 MALAYALAM
Image Courtesy: Getty
ഇന്ന് പല വീടുകളിലും എസിയുണ്ട്. വേനല്‍ക്കാലമായാലും, മഴക്കാലമായാലും എസി ഒരു പോലെ ഉപയോഗിക്കുന്നവരുമുണ്ട്
വേനല്‍ക്കാലത്ത് എസി ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ എസി ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്നാണ് പലരുടെയും സംശയം
ഇത്തരം പ്രതികൂല കാലാവസ്ഥകളില്‍ എസി ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം
പ്രതികൂല കാലാവസ്ഥയില്‍ സാധാരണമായ പവര്‍കട്ടുകളും, വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകളും എസിയുടെ കംപ്രസറില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു
മഴക്കാലത്ത് ഹുമിഡിറ്റി (ഈര്‍പ്പം) കൂടുതലാണ്. ഇത് എസി കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിലേക്ക് നയിക്കും. തല്‍ഫലമായി വൈദ്യുതി ബില്ലും കൂടും
ഇടിമിന്നലാണ് മറ്റൊരു പ്രശ്‌നം. ഇത് വൈദ്യുത ഉപകരണങ്ങളെ ബാധിക്കാം. ഷോര്‍ട്ട് സര്‍ക്യൂട്ടിനടക്കം ഇത് കാരണമാകാം
എസിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റ് ശരിയായ ഡ്രെയിനേജ് സൗകര്യമുള്ള റൂഫിലാകണം വേണ്ടത്. ഇല്ലെങ്കില്‍ വെള്ളം അടിഞ്ഞുകൂടും. ഇന്റേണല്‍ വയറിങിനെ ബാധിക്കും
പ്രതികൂല കാലാവസ്ഥയില്‍ കേടുപാടുകള്‍ ഒഴിവാക്കാനും, സുരക്ഷയ്ക്കും എസി ഓഫ് ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു