ജലദോഷവും ചുമയും കുറയ്ക്കാൻ സഹായിക്കുന്ന  പഴങ്ങൾ

05 July2025

Abdul Basith

Pic Credit: Unsplash

ജലദോഷവും ചുമയും ഉള്ള സമയത്ത് കഴിക്കാവുന്ന ചില പഴങ്ങളുണ്ട്. രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ഈ പഴങ്ങൾ പരിശോധിക്കാം.

ജലദോഷം

ഓറഞ്ച് അടക്കമുള്ള സിട്രസ് ഫ്രൂട്ടുകൾ ജലദോഷത്തിൻ്റെ സമയത്ത് കഴിക്കാം. വൈറ്റമിൻ സി ധാരാളമുള്ള ഈ പഴങ്ങൾ ഡീഹൈഡ്രേഷനെ സഹായിക്കും.

ഓറഞ്ച്

സ്ട്രോബെറിയിൽ വൈറ്റമിൻ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇൻഫ്ലമേഷൻ കുറച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

സ്ട്രോബെറി

വൈറ്റമിൻ സി, വൈറ്റമിൻ ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് കിവിപ്പഴം. ഇതും രോഗപ്രതിരോധ ശേഷിയെ സഹായിക്കും.

കിവി

ആപ്പിളിൽ ഫൈബറിൻ്റെയും ആൻ്റിഓക്സിഡൻ്റുകളുടെയും അളവ് കൂടുതലാണ്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി ജലദോഷം കുറയ്ക്കും.

ആപ്പിൾ

ബ്രൊമേലിൻ എന്ന പോഷകം അടങ്ങിയ പഴമാണ് പൈനാപ്പിൾ. ഇത് ചുമയും മൂക്കടപ്പും കുറയ്ക്കാൻ സഹായിക്കും. ആരോഗ്യവും മെച്ചപ്പെടുത്തും.

പൈനാപ്പിൾ

പേരയ്ക്കയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പകർച്ചവ്യാധികൾ തടയാൻ പേരയ്ക്ക സഹായിക്കും.

പേരയ്ക്ക

മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയ മാതളനാരങ്ങയും ആരോഗ്യത്തിന് നല്ലതാണ്.

മാതളനാരങ്ങ