16 April 2026
Jayadevan A M
Image Courtesy: Getty Images
പാന്‍ ഇല്ലാതെ ഗ്യാസ് സ്റ്റൗവിൻ്റെ ഫ്ലെയിമിൽ നേരിട്ട് ചപ്പാത്തി ചുട്ടെടുക്കുന്ന രീതി പലയിടത്തും കണ്ടുവരുന്നു. ഉത്തരേന്ത്യയില്‍ ഇത് സര്‍വസാധാരണമാണ്
ഇങ്ങനെ പാകം ചെയ്യുന്നത് എളുപ്പമാണെങ്കിലും, ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ളവ ചെറിയ അളവില്‍ പുറന്തള്ളപ്പെടും. ചപ്പാത്തി നേരിട്ട് ഫ്ലെയിമിൽ വെയ്ക്കുന്നതിലൂടെ ഇത് ഭക്ഷണത്തില്‍ കലരാം
നേരിട്ട് തീയില്‍ പാകം ചെയ്യുന്ന ഇത്തരത്തിലുള്ള പാചകരീതിയിലൂടെ അക്രിലാമൈഡ് പോലുള്ള രാസവസ്തുക്കള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്
അക്രിലൈമഡ് പോലുള്ള രാസവസ്തുക്കള്‍ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം
നേരിട്ട് തീയില്‍ പാചകം ചെയ്യുന്നത് ചപ്പാത്തി കൂടുതല്‍ കരിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഉള്‍ഭാഗം ശരിയായി വേവാതിരിക്കുകയും ചെയ്യാം
വല്ലപ്പോഴും ഈ രീതിയില്‍ പാകം ചെയ്ത് ചപ്പാത്തി കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. സ്ഥിരമായി കഴിച്ചാലാണ് പ്രശ്‌നം
പാന്‍ ഉപയോഗിച്ച് ചപ്പാത്തി ചുട്ടെടുക്കുന്നതാണ് നല്ലത്. എപ്പോഴും സുരക്ഷിതമായ രീതിയില്‍ പാചകം ചെയ്യുന്നതാണ് ഉചിതം