7 August 2026
Jayadevan A M
Image Courtesy: Getty Images
കാടമുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും കോഴിമുട്ടയേക്കാൾ കൂടുതൽ പോഷക സാന്ദ്രതയുണ്ട്
വിറ്റാമിൻ A, വിറ്റാമിൻ B12, ഇരുമ്പ്, പ്രോട്ടീൻ, റൈബോഫ്ലേവിൻ, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച തടയാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു
വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്കും ഓർമ്മശക്തിക്കും നല്ലത്
'Ovomucoid' എന്ന പ്രോട്ടീൻ കാടമുട്ടയിലുണ്ട്. ഇത് ചില തരത്തിലുള്ള അലർജികളെ പ്രതിരോധിക്കാൻ സഹായിക്കും.
ദിവസവും കഴിക്കുമ്പോൾ സാധാരണയായി 3 മുതൽ 5 വരെ കാടമുട്ട കഴിക്കുന്നത് മതിയാകും. ഏകദേശം 3-4 കാടമുട്ട ഒരു കോഴിമുട്ടയ്ക്ക് സമമാണ്
മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യതയുള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം കഴിക്കുക
പച്ചയായോ പകുതി വേവിച്ചോ കഴിക്കുന്നതിനേക്കാൾ പൂർണ്ണമായി വേവിച്ചു കഴിക്കുന്നതാണ് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഒഴിവാക്കാന്‍ സുരക്ഷിതം