28 November 2026

Sumeesh T Unneen

ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയു..!

Photo Credit: Unsplash

ദഹിക്കാൻ പാകത്തിൽ ചൂടാക്കി സംസ്കരിച്ചാണ് ഓട്സ് ഫ്ലേക്സ് വിപണിയിലെത്തുന്നത്. അതിനാൽ വേവിച്ച് കുറുക്കായും, വേവിക്കാതെ ഷേക്കുകളിലും മറ്റും ചേർത്തും ഇവ സുരക്ഷിതമായി കഴിക്കാം

ഓട്സ് വേവിക്കാതെ കഴിക്കാമോ?

ഒരു കപ്പ് (81 ഗ്രാം) ഓട്സിൽ 307 കലോറി, 11 ഗ്രാം പ്രോട്ടീൻ, 8 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനൊപ്പം മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ഇതിലുണ്ട്

പ്രോട്ടീനും പോഷകങ്ങളും ധാരാളം

ഓട്സിലെ 'ബീറ്റാ-ഗ്ലൂക്കൻ' എന്ന നാരുകൾ കൊളസ്ട്രോൾ ആഗിരണം തടയുന്നു. വേവിച്ച ഓട്സിനേക്കാൾ കൂടുതൽ ബീറ്റാ-ഗ്ലൂക്കൻ വേവിക്കാത്ത ഓട്സ് പുറത്തുവിടുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കൊളസ്ട്രോൾ കുറയ്ക്കാൻ ഉത്തമം

ബീറ്റാ-ഗ്ലൂക്കൻ ദഹനവും കാർബോഹൈഡ്രേറ്റ് ആഗിരണവും സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കാം

ഓട്സിലെ ലയിക്കുന്ന നാരുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും

ഓട്സിലെ ലയിക്കാത്ത നാരുകൾ കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തും സ്ഥിരമായി ഓട്സ് കഴിക്കുന്നത് മലബന്ധം പരിഹരിക്കാൻ സഹായിക്കും

മലബന്ധത്തിന് പരിഹാരം

ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ നാല് മണിക്കൂറോളം വയറു നിറഞ്ഞ പ്രതീതി നൽകും. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ഉണങ്ങിയ ഓട്സ് നേരിട്ട് കഴിക്കുന്നത് ദഹനക്കേടിനും മലബന്ധത്തിനും ഇടയാക്കാം. വെള്ളത്തിലോ പാലിലോ ജ്യൂസിലോ കുറഞ്ഞത് 12 മണിക്കൂർ കുതിർത്ത ശേഷം കഴിക്കുന്നതാണ് ഉത്തമം

12 മണിക്കൂർ കുതിർത്ത ശേഷം കഴിക്കുക