98 November 2026

Sumeesh T Unneen

ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു

Photo Credit: Unsplash

ദീർഘകാലം സൂക്ഷിക്കുമ്പോൾ ഉരുളക്കിഴങ്ങ് മുളയ്ക്കാറുണ്ട്. മുള നീക്കി കഴിക്കാമെന്ന് ചിലർ പറയുമ്പോൾ, ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ?

ഉരുളക്കിഴങ്ങിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള സോളാനിൻ, ചാക്കോനിൻ എന്നീ ഗ്ലൈക്കോആൽക്കലോയ്ഡുകൾ മുളയ്ക്കുമ്പോൾ വർധിക്കുന്നു. കൂടിയ അളവിൽ ഇത് ശരീരത്തിലെത്തിയാൽ വിഷമായി മാറും

വിഷാംശം കൂടുന്നത് എങ്ങനെ?

മുളച്ച ഉരുളക്കിഴങ്ങ് കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലോ ഒരു ദിവസത്തിനുള്ളിലോ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയുണ്ടാകാം. കൂടിയ അളവിൽ ഉള്ളിലെത്തിയാൽ ചിലപ്പോൾ മരണത്തിനും കാരണമായേക്കാം

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

ഗർഭകാലത്ത് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കുഞ്ഞുങ്ങളിൽ ജന്മനായുള്ള വൈകല്യങ്ങൾക്ക് സാധ്യത വർധിപ്പിച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു

ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുക

മുള, പച്ചനിറമുള്ള തൊലി, ചതഞ്ഞ ഭാഗങ്ങൾ എന്നിവ കളയുന്നതും തൊലി നീക്കി വറുക്കുന്നതും വിഷാംശം കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ പുഴുങ്ങുന്നതുകൊണ്ടോ ബേക്ക് ചെയ്യുന്നതുകൊണ്ടോ ഇവ നശിക്കില്ല

മുള നീക്കിയാൽ വിഷാംശം പോകുമോ?

മുളയും തൊലിയും നീക്കുന്നതുകൊണ്ട് മാത്രം വിഷബാധയിൽ നിന്ന് പൂർണ്ണ സുരക്ഷ ലഭിക്കുമെന്ന് ഉറപ്പില്ല. അതിനാൽ മുളച്ചതോ പച്ചനിറം വന്നതോ ആയ ഉരുളക്കിഴങ്ങുകൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു

വിദഗ്ധർ നിർദ്ദേശിക്കുന്നത് എന്ത്?

മുള പൊട്ടുന്നതിന് പുറമെ ചതവുകൾ, പച്ചനിറം, കയ്പുരുചി എന്നിവ വിഷാംശം കൂടിയതിൻ്റെ പ്രധാന സൂചനകളാണ്. ചുളുങ്ങിയതും പച്ചനിറമുള്ളതും കുഴഞ്ഞതുമായ ഉരുളക്കിഴങ്ങുകൾ കളയുക

കേടായ ഉരുളക്കിഴങ്ങ് തിരിച്ചറിയാം

ആവശ്യത്തിന് മാത്രം വാങ്ങുകയും, കേടായവ മാറ്റി ബാക്കിയുള്ളവ നന്നായി ഉണക്കി തണുപ്പും ഇരുട്ടുമുള്ള സ്ഥലത്ത് സൂക്ഷിക്കുക

മുളയ്ക്കാതെ എങ്ങനെ സൂക്ഷിക്കാം?