22 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
ഒരോ ദിവസവും ചൂട് കൂടി കൂടി വരികയാണ്. താപനില ഉയരുമ്പോൾ അതിന് അനുസരിച്ച് നമ്മുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
മുട്ട പൊതുവെ ശരീരത്തിന് ചൂട് നൽകുന്ന ഒന്നാണ്. കൂടാതെ മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ദഹിപ്പിക്കാനായി ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു.
ഇത് ശരീരതാപനില ചെറുതായി വർദ്ധിപ്പിച്ചേക്കാം. എന്നുകരുതി വേനൽ കാലത്ത് മുട്ട കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല.
മുട്ടയുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നല്ലതാണ്. ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും ഒന്നോ രണ്ടോ മുട്ടകൾ കഴിക്കാം. എന്നാൽ നല്ല ചൂടുള്ളപ്പോൾ ഇത് ഒന്നായി കുറയ്ക്കുക.
എണ്ണ ഉപയോഗിക്കുന്ന ഓംലറ്റോ ബുൾസൈയോ വേനലിൽ ഒഴിവാക്കുക. ഇത് ദഹിക്കാൻ പ്രയാസമാണ്. പകരം പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് നല്ലത്.
മുട്ടയിലെ പ്രോട്ടീൻ ദഹിക്കാൻ കൂടുതൽ വെള്ളം ആവശ്യമാണ്. മുട്ട കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. അല്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്.
വേനൽക്കാലത്ത് മുട്ടകൾ വേഗം കേടാകാൻ സാധ്യതയുണ്ട്. അതിനാൽ കഴിവതും വീട്ടിൽ തന്നെ മുട്ട വിഭവങ്ങൾ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.