30 May 2026
Nithya V
Photo Credit: Getty Images
പൊള്ളലേറ്റാൽ പേസ്റ്റ് തേയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്ന് അറിയാമോ...
ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മെന്തോൾ, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയവ പൊള്ളലേറ്റ ചർമ്മത്തിന് ഒട്ടും നല്ലതല്ല.
പേസ്റ്റ് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും പൊള്ളിയ ഭാഗത്തെ ചൂട് പുറത്തുപോകാതെ ഉള്ളിൽത്തന്നെ നിലനിർത്തുകയും ചെയ്യും.
ഇത് ബാക്ടീരിയകൾ വളരാനും കടുത്ത അണുബാധയുണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പേസ്റ്റിലെ കെമിക്കലുകൾ പൊള്ളലിന്റെ ആഴം കൂട്ടുകയും ചർമ്മത്തിലെ കോശങ്ങളെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.
പൊള്ളലേറ്റ ഉടൻ തന്നെ ആ ഭാഗത്തേക്ക് സാധാരണ തണുപ്പുള്ള പൈപ്പ് വെള്ളം തുടർച്ചയായി ഒഴിക്കുക.
വൃത്തിയുള്ളതും നനവില്ലാത്തതുമായ ഒരു കോട്ടൺ തുണി ഉപയോഗിച്ച് പൊള്ളിയ ഭാഗം മൃദുവായി മൂടി വെക്കേണ്ടതാണ്.
പൊള്ളൽ വലുതാണെങ്കിലോ, കുമിളകൾ വന്നിട്ടുണ്ടെങ്കിലോ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക.