10 February 2026
Nithya V
Image Courtesy: Getty Images
നമ്മുടെ വീടുകളിൽ പലപ്പോഴും പാചകത്തിന് എടുത്ത ശേഷം ബാക്കി വരുന്ന ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വെക്കാറുണ്ട്.
എന്നാൽ മുറിച്ച ഉള്ളി പെട്ടെന്ന് വിഷലിപ്തമാകുമെന്നുള്ള പ്രചാരണങ്ങൾ ആശങ്കയുണ്ടാക്കാറുണ്ട്. സത്യാവസ്ഥ പരിശോധിക്കാം.
മുറിച്ച ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാൽ അത് ബാക്ടീരിയകളെ വലിച്ചെടുക്കുമെന്നും വിഷലിപ്തമാകുമെന്നുള്ളത് തെറ്റാണ്.
ഉള്ളിയിലെ അസിഡിക് പിഎച്ച് ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മാണുക്കളുടെയും വളർച്ചയെ തടയുന്നു. അതിനാൽ മുറിച്ച ഉടനെ ഉള്ളി വിഷമാകുന്നില്ല.
എന്നിരുന്നാലും ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഉള്ളി മുറിച്ച ശേഷം ഉടൻ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
മുറിച്ചു വെക്കുന്ന ഉള്ളി പിന്നീട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും, അതിലെ പോഷകഗുണങ്ങളും പുതുമയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
മുറിച്ച ഉള്ളി ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് രോഗങ്ങൾ ഉണ്ടാകുമെന്ന് പേടിക്കേണ്ടതില്ല. എന്നാൽ ശരിയായ രീതിയിൽ അടച്ചു സൂക്ഷിക്കുക.
സൂക്ഷിക്കാനായി മുറിച്ച ഉള്ളി വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ സിപ്പ് ലോക്ക് കവറിലോ ആക്കി ഫ്രിഡ്ജിൽ വെക്കാം.