09 February 2026
Nithya V
Image Credit: Getty Images
വൈദ്യുതി ബിൽ കുറയ്ക്കാനായി ദിവസവും കുറച്ചു സമയം ഫ്രിഡ്ജ് ഓഫ് ചെയ്തിടുന്നത് നല്ലതാണെന്ന് പലരും വിശ്വസിക്കാറുണ്ട്.
എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് ലാഭമാണോ അതോ നഷ്ടമാണോ? ഇനി സംശയം വേണ്ട, പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിഞ്ഞാലോ?
ഫ്രിഡ്ജ് ഇടയ്ക്കിടെ ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യുന്നത് അതിന്റെ കംപ്രസ്സറിന് അമിത ജോലിഭാരം നൽകുന്നു.
ഇത്തരത്തിൽ താപനില പെട്ടെന്ന് വ്യത്യാസപ്പെടുന്നത് കംപ്രസ്സറിന്റെ ആയുസ്സ് കുറയ്ക്കാൻ കാരണമാകാറുണ്ട്. ഇത് ഫ്രിഡ്ജ് നശിക്കാൻ കാരണമാകും.
ഓഫ് ചെയ്ത ശേഷം വീണ്ടും ഓൺ ചെയ്യുമ്പോൾ, ഫ്രിഡ്ജിനുള്ളിൽ ആവശ്യമായ തണുപ്പ് നിലനിർത്താൻ മെഷീന് കൂടുതൽ വൈദ്യുതി ഉപയോഗിക്കും.
ഇത്തരത്തിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ കറണ്ട് ബില്ല് കൂടാനും ഈ നീക്കം കാരണമാകും.
ദിവസവും കുറച്ചു സമയം ഓഫ് ചെയ്യുന്നത് ഫ്രിഡ്ജിന്റെ ആയുസ്സ് കൂട്ടുമെന്നത് വെറും തെറ്റായ ധാരണയാണ്.
എന്നാൽ ആഴ്ചയിലൊരിക്കൽ ഒന്നോ രണ്ടോ മണിക്കൂർ ഓഫ് ചെയ്തിട്ട് ഫ്രിഡ്ജ് വൃത്തിയാക്കുകയോ ഡീഫ്രോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്.