22 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
പൈനാപ്പിൾ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ജ്യൂസായും കഷണങ്ങളാക്കിയും പൈനാപ്പിൾ കഴിക്കാറുണ്ട്. രുചി മാത്രമല്ല ഇതിൽ ധാരാളം ഗുണങ്ങളുമുണ്ട്.
ദിവസവും ഡയറ്റിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നതിൻ്റെ ആരോഗ്യം ഗുണം വളരെ വലുതാണ്. പൈനാപ്പിൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
പൈനാപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം തടയാൻ ഇതിൻ്റെ ജ്യൂസ് കുടിക്കുന്നത് വളരെയധികം നല്ലതാണ്.
പൈനാപ്പിളിലെ ലയിക്കുന്ന ഫൈബർ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാൽ അമിതമായി വിശപ്പ് തോന്നില്ല. ഇതിലൂടെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയുള്ള പൈനാപ്പിൾ കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ കോശങ്ങൾ നശിക്കുന്നതിനെ തടയുകയും ചെയ്യും.
പൈനാപ്പിളിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്.
വിറ്റാമിൻ എ, സി, ഇ, കെ എന്നിവ പൈനാപ്പിളിലുണ്ട്. കൂടാതെ പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും ഇതിലുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ തടയുന്നു.