24 September 2026

Sumeesh T Unneen

തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!

Photo Credit: Unsplash

60 സെക്കൻഡ് ട്രെഡ്മില്ലിൽ വേഗത്തിൽ ഓടുകയും, തുടർന്ന് അടുത്ത 120 സെക്കൻഡ് സമയം വേഗത കുറയ്ക്കുകയും ചെയ്യുന്ന രീതിയാണിത്

എന്താണ് 60:120 കാർഡിയോ മെത്തേഡ്?

വേഗത്തിൽ ഓടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നു. വേഗത കുറയ്ക്കുന്ന സമയം ശരീരത്തിന് ആവശ്യമായ വിശ്രമവും നൽകുന്നു. ഈ മാറ്റങ്ങൾ ഹൃദയത്തിൻ്റെ ശേഷി വർധിപ്പിക്കാൻ സഹായിക്കും

ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം

സ്ഥിരമായി ഈ രീതി പിന്തുടരുന്നത് ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കും. കോണിപ്പടികൾ കയറുമ്പോഴും ജോലികൾ ചെയ്യുമ്പോഴും ഇത് കൂടുതൽ ഊർജ്ജം നൽകും

ഹൃദയാരോഗ്യത്തിന് മികച്ചത്

കൃത്യമായ ഡയറ്റിനൊപ്പം ഈ കാർഡിയോ രീതി പിന്തുടരുന്നത് കൂടുതൽ കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വളരെ കുറഞ്ഞ സമയം കൊണ്ട് മികച്ച ഫലം ഇതിലൂടെ ലഭിക്കും

ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

തുടക്കക്കാർ ആദ്യം 60 സെക്കൻഡ് വേഗത്തിൽ നടക്കുക. തുടർന്ന് 120 സെക്കൻഡ് സാധാരണ ഗതിയിൽ നടക്കുക. ഇത് 15 മുതൽ 20 മിനിറ്റ് വരെ ആവർത്തിക്കാം. തുടക്കത്തിൽ തന്നെ ഓടണമെന്നില്ല

തുടക്കക്കാർ എങ്ങനെ ചെയ്യണം?

വ്യായാമം ശീലമുള്ളവർക്ക് 60 സെക്കൻഡ് വേഗത്തിൽ ഓടുകയും, 120 സെക്കൻഡ് സാവധാനം നടക്കുകയും ചെയ്യാം. എന്നാൽ ശരീരം മുഴുവൻ തളരുന്ന രീതിയിൽ അതിവേഗത്തിൽ ഓടേണ്ടതില്ല

സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക്

നേരിട്ട് വേഗത്തിലുള്ള വ്യായാമത്തിലേക്ക് കടക്കരുത്. 5-10 മിനിറ്റ് നേരത്തെ ലഘുവായ നടത്തത്തിലൂടെ ശരീരം സജ്ജമാക്കിയ ശേഷം മാത്രമേ ഈ കാർഡിയോ രീതി ആരംഭിക്കാവു

വാം-അപ്പ് നിർബന്ധം

കാർഡിയോ വ്യായാമങ്ങൾ മാത്രം പോരാ, പേശികളുടെ കരുത്തിന് വെയ്റ്റ് ട്രെയിനിങ് കൂടി ഉൾപ്പെടുത്തണം. ഹൃദ്രോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ ഇത് ചെയ്യാവു

വെയ്റ്റ് ട്രെയിനിംഗും പ്രധാനം