9 November 2026
ASHLI C
Image Credit:: Unsplash
ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നത് സാധാരണയായി കരുതാറുണ്ടെങ്കിലും ഇതിന് പിന്നിൽ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
ഉറങ്ങുമ്പോൾ തൊണ്ടയിലെ പേശികൾ അയഞ്ഞു പോവുകയും ശ്വാസനാളി ചുരുങ്ങുകയും ചെയ്യും, വായു കടന്നുപോകുമ്പോൾ ഉണ്ടാകുന്ന കമ്പനമാണ് കൂർക്കംവലിക്ക് കാരണം.
പതിവായി നല്ല ശബ്ദത്തിലും കനത്തിലും കൂർക്കം വലിക്കുന്നവരിൽ കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്.ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വാസോച്ഛ്വാസം നിലച്ചുപോവുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അവസ്ഥ.
ഉറക്കത്തിൽ ശരീരത്തിലേക്കും തലച്ചോറിലേക്കും ഉള്ള ഓക്സിജന്റെ അളവ് കുറയുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.
ഓക്സിജന്റെ അളവ് കുറയുമ്പോൾ രക്തസമ്മർദം വർദ്ധിക്കും ഇത് ഹൃദ്രോഗത്തിന് കാരണമാകും.
ഉറക്കത്തിൽ ഇത്തരത്തിൽ ശ്വാസതടസം അനുഭവപ്പെടുന്നത് ഹൃദ്രോഗം പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും.
ഉറക്കത്തിൽ സ്ഥിരമായി ഉണ്ടാകുന്ന ഇത്തരം ശ്വാസതടസ്സങ്ങൾ ശരീരത്തിലെ രക്തക്കുഴലുകൾ കേടുപാടുകൾ വരുത്തും.
ഉറക്കത്തിൽ പതിവായി ഉണ്ടാകുന്ന ഇത്തരം ശ്വാസ തടസ്സങ്ങൾ പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കും.