12 May 2025

TV9 MALAYALAM

കിഡ്‌നി സ്‌റ്റോണ്‍ നിസാരമല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Image Courtesy: Freepik

കിഡ്‌നി സ്‌റ്റോണ്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. അതികഠിനമായ വേദനകളും അസ്വസ്ഥതകളുമാണ് പ്രത്യേകത.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നിയിലെ സ്റ്റോണിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ഇതിന് സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്‌

വേനല്‍ക്കാലം

കാൽസ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സ്ട്രൂവൈറ്റ് തുടങ്ങി വിവിധ തരം കിഡ്‌നി സ്‌റ്റോണുകളുണ്ടെന്ന്‌ യൂറോളജിസ്റ്റ് ഡോ. അമിത് സാപ്പിൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

വിവിധ തരം

വേനല്‍ക്കാലത്ത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചില മാര്‍ഗങ്ങളും ഡോ. അമിത് സാപ്പിൾ നിര്‍ദ്ദേശിച്ചു

പ്രതിരോധം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക പ്രധാനമാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും. ധാരാളം വെള്ളം കുടിക്കണം

വെള്ളം കുടിക്കുക

മൂത്രത്തിന്റെ നിറം പരിശോധിക്കുക. കടും മഞ്ഞ പോലുള്ള നിറങ്ങള്‍ പലപ്പോഴും നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം

നിറം

ചീര, ബീറ്റ്റൂട്ട് തുടങ്ങിയ ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ഉപ്പ്, ആനിമല്‍ പ്രോട്ടീന്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക

ഭക്ഷണം

ഈ ലേഖനം പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഡോക്ടറുടെ സഹായം തേടണം.

നിരാകരണം