6 April 2026
Jayadevan A M
Image Courtesy: Getty Images
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നാണ് പഴമൊഴി. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ആപ്പിളിനുണ്ട്
ആപ്പിള്‍ കഴിക്കുന്നതിന് മുമ്പ് അതിന്റെ തൊലിയില്‍ കത്തി ഉപയോഗിച്ച് ചെറുതായി ചുരണ്ടിനോക്കൂ. അപ്പോള്‍ വെള്ളുത്ത പൊടി പോലുള്ള മെഴുക് ലഭിക്കാം
കൂടുതല്‍ കാലം ആപ്പിള്‍ കേടാകാതെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള മെഴുകാവരണം. ആപ്പിളിലെ ജലാംശം നഷ്ടമാകാതിരിക്കാനും സഹായിക്കുന്നു
ഭക്ഷ്യയോഗ്യമായ മെഴുക് ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി. ഇത് വയറ്റില്‍ പോയാല്‍ കുഴപ്പമില്ല. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത കെമിക്കല്‍ വാക്‌സ് ഉപയോഗിക്കുന്നവരുമുണ്ടാകാം
ആപ്പിളിലെ മെഴുകാവരണം ഭക്ഷ്യയോഗ്യമാണോ, അല്ലയോ എന്ന് തിരിച്ചറിയുക അത്ര എളുപ്പമല്ല. അതുകൊണ്ട് മെഴുക് കളഞ്ഞ് കഴിക്കുകയാകും ഉചിതം
വെള്ളത്തില്‍ (ചെറുചൂടുവെള്ളം നല്ലത്) ആപ്പിള്‍ വയ്ക്കുക. ബ്രഷോ, കത്തിയോ ഉപയോഗിച്ച് മൃദുവായി ഉരയ്ക്കുക. തുടര്‍ന്ന് വൃത്തിയുള്ള തുണി ഉപയോഗിച്ച് ആപ്പിള്‍ തുടയ്ക്കുക
അല്ലെങ്കില്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്തതിന് ശേഷം ആപ്പിള്‍ വെയ്ക്കുക. തുടര്‍ന്ന് നല്ല തുണി ഉപയോഗിച്ച് നന്നായി ഉരച്ച്, തുടച്ചെടുക്കുക
അതുമല്ലെങ്കില്‍ കത്തി ഉപയോഗിച്ച് നന്നായി തൊലി കളഞ്ഞതിന് ശേഷം കഴിക്കുക. ഇതാണ് എളുപ്പും. ഈ രീതിയാണ് കൂടുതല്‍ ആളുകളും പിന്തുടരുന്നത്