07 June 2026
ASHLI C
Image Credit: Getty Images
മലയാളികളുടെ ഇഷ്ട ഭക്ഷണം ആണ് ചോറ്. അത് ചുവന്ന അരി കൊണ്ടുള്ളതാണോ വെള്ള അരി കൊണ്ടുള്ളതാണോ ഏറ്റവും നല്ലതെന്ന് നോക്കാം.
വെള്ള അരിയുടെ ചോറിനെക്കാൾ ഏറ്റവും നല്ലത് ചുവന്ന അരി അതായത് മട്ട അരിയുടെ ചോറിന് ആണെന്നാണ് പഠനങ്ങൾ പറയുന്നത്.
വെളുത്ത അരി ഉത്പാദിപ്പിക്കുന്ന സമയത്ത് അതിന്റെ തവിട് നീക്കം ചെയ്യുന്നതിനാൽ അതിന്റെ പോഷകങ്ങൾ നഷ്ടപ്പെടുന്നു. എന്നാൽ ചുവന്ന അരി പോഷകസമ്പുഷ്ടമാണ്.
ചുവന്ന അരിയിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. ഇത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല. എന്നാൽ വെളുത്ത അരിയിൽ നേരെ തിരിച്ചാണ്.
ചുവന്ന അരിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. വെളുത്ത അരിയിൽ നാരുകൾ കുറവാണ്.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ചുവന്ന അരി കൊണ്ട് അതായത് മട്ട അരികൊണ്ട് തയ്യാറാക്കിയ ചോറ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
ചുവന്ന അരിയിൽ 'മോണോകോലിൻ കെപോലുള്ള ഘടകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വെളുത്ത അരി തയ്യാറാക്കുന്ന സമയത്ത് പോളിഷ് ചെയ്യുമ്പോൾ അതിലെ വിറ്റാമിനുകളും നാരുകളും മിനറലുകളും നഷ്ടപ്പെടുന്നു.