01 October 2026
Prasanth Kumar
Photo Credit: ITEL
ഐടെൽ A300C യുടെ 3GB റാം വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് ഉപഭോക്താക്കൾക്കായി ഒരു എൻട്രി-ലെവൽ ഓപ്ഷനാണ് ഇത്.
ഐടെൽ A300C-യുടെ 3GB + 32GB വേരിയന്റിന് ഇന്ത്യൻ വിപണിയിൽ 8,699 രൂപയാണ് ഔദ്യോഗിക വില. റീട്ടെയിൽ ചാനലുകൾ വഴി ഇത് വാങ്ങാനാകും.
2.2GHz ഒക്ടാ-കോർ UNISOC T7100 (6x Cortex-A55, 2x Cortex-A75 കോറുകൾ) 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
LED ഫ്ലാഷോട് കൂടിയ 8MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 ഗോ എഡിഷനിലാണ് പ്രവർത്തനം.
18W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി ആണ് ഈ ബജറ്റ് 4ജി സ്മാർട്ട്ഫോണിൽ ഐടെൽ നൽകിയിരിക്കുന്നത്.
90Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് (720 x 1612 പിക്സൽ) HD+ ഡിസ്‌പ്ലേ ആണ് ഐടെൽ A300C സ്മാർട്ട്ഫോണിൽ ഉള്ളത്.
3GB / 4GB റാം, 32GB / 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി (microSD) വഴി 2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി.
3.5mm ഓഡിയോ ജാക്ക്, DTS സൗണ്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, ഡ്യുവൽ 4G VoLTE.