24  September 2026

Prasanth Kumar

8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ

Photo Credit: Itel

ഫീച്ചർ ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഐടെൽ പുതിയ ഐടെൽ എയ്സ് 4 ​ഷൈൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 

ഐടെൽ എയ്സ് 4 ​ഷൈൻ

1.77-ഇഞ്ച് QQVGA (128 × 160 പിക്സലുകൾ) ഡിസ്പ്ലേ സഹിതമാണ് ഐടെൽ എയ്സ് 4 ​ഷൈൻ എത്തിയിരിക്കുന്നത്. 

ഡിസ്‌പ്ലേ

UNISOC SC6533G പ്രോസസർ ആണ് ഈ ഫീച്ചർ ഫോണിന്റെ കരുത്ത്. 4MB റാമും 8MB ഇന്റേണൽ സ്റ്റോറേജും ഇതിൽ നൽകിയിരിക്കുന്നു. 

പ്രോസസർ

1,000mAh ബാറ്ററി ശേഷിയാണ് ഈ ഫീച്ചർ ഫോണിന് ഉള്ളത്. ഇത് ​ടൈപ്പ് സി ചാർജിങ് പിന്തുണ സഹിതം ആണ് എത്തുന്നത്. 

ബാറ്ററി ശേഷി

ഒറ്റ ചാർജിൽ  8 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും 8.3 മണിക്കൂർ വരെ ടോക്ക് ടൈമും ഇതിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

8 ദിവസത്തെ ബാറ്ററി ചാർജ്

900MHz, 1800 MHz ബാൻഡുകളിൽ ഡ്യുവൽ-സിം 2G പിന്തുണയാണ് ഐടെൽ എയ്സ് 4 ​ഷൈൻ ഫീച്ചർ ഫോണിൽ ഉള്ളത്.

സെല്ലുലാർ കണക്ടിവിറ്റി

വയർലെസ് എഫ്എം റേഡിയോ, ബിൽറ്റ്-ഇൻ സ്പീക്കർ, എൽഇഡി ടോർച്ച്, ബ്ലൂടൂത്ത്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, മ്യൂസിക് & വീഡിയോ പ്ലെയർ, ഫയൽ മാനേജർ. 

മറ്റ് ഫീച്ചറുകൾ

ബ്ലാക്ക്, മാജിക് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഐടെൽ എയ്സ് 4 ​ഷൈൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 

കളർ ഓപ്ഷനുകൾ

ഐടെൽ എയ്സ് 4 ​ഷൈന് 1,059 രൂപയാണ് വില. കമ്പനിയുടെ ഓഫ്‌ലൈൻ, ഓൺലൈൻ സെയിൽ ചാനലുകൾ വഴി  വാങ്ങാൻ ലഭ്യമാകും. 

വിലയും ലഭ്യതയും