08 September 2026
Prasanth Kumar
Photo Credit: Itel india
ബജറ്റ് ഫോണുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഐടെൽ ഇന്ത്യയിൽ പുതിയതായി ഐടെൽ ടഫ് ഫീച്ചർ ഫോൺ അവതരിപ്പിച്ചു.
പൊടി- വെള്ളം എന്നിവയ്ക്ക് എതിരേ IP54 റേറ്റിങ്ങും വീഴ്ചകളിൽ 2 മീറ്റർ ഡ്രോപ്പ് പ്രൊട്ടക്ഷനും ഈ ഐടെൽ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഇംപാക്ട് കുഷ്യനിംഗ് നൽകുന്നതിന് ഇത് ഒരു ഡെഡിക്കേറ്റഡ് ഷോക്ക് പ്രൂഫ്, പൊടി-പ്രതിരോധശേഷിയുള്ള സിലിക്കൺ കവറുമായി എത്തുന്നു.
ശക്തമായ ഡ്യുവൽ-ലാമ്പ് ടോർച്ച്, സൂപ്പർ സൗണ്ട്‌ബോക്‌സ്, കിംഗ് വോയ്‌സ് (ഓഡിയോ അസിസ്റ്റൻസ് ) എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
സർക്കാർ കാർഷിക ഹെൽപ്പ് ലൈനുകളിലേക്ക് നേരിട്ട് കണക്റ്റുചെയ്യാൻ ഒരു വൺ-ടച്ച് ഷോർട്ട്‌കട്ട് ഈ ഫീച്ചർ ഫോണിലുണ്ട്.
1- വർഷത്തെ കൗണ്ടർ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടി ഈ ഫീച്ചർ ഫോണിന് ഐടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡീപ്പ് ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഐടെ ടഫ് ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.
ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴി 1,499 രൂപ വിലയിൽ ഐടെൽ ടഫ് വാങ്ങാൻ ലഭ്യമാകും.