07 September 2026
Prasanth Kumar
Photo Credit: Samsung india
ഇന്ത്യയിൽ ഗാലക്‌സി എ57, ഗാലക്‌സി എ37 സ്മാർട്ട്‌ഫോണുകളുടെ വില സാംസങ് വീണ്ടും വർദ്ധിപ്പിച്ചു.
ജനപ്രിയ എ-സീരീസ് ലൈനപ്പിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ ആണ് ഈ രണ്ട് ഫോണുകളും സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
8GB + 256GB വേരിയന്റിന് മുൻപ് 59,999 രൂപയായിരുന്നു വില. ഇപ്പോൾ 3000 രൂപ വില വർധിപ്പിച്ച് ഇതിന്റെ വില 62,999 രൂപയിലെത്തി.
12GB + 256GB വേരിയന്റിന് മുൻപ് 67,499 രൂപയായിരുന്നു വില. ഇപ്പോൾ 5,000 രൂപ വില വർധിപ്പിച്ചതോടെ ഇതിന്റെ വില 72,499 രൂപയിലെത്തി.
8GB + 128GB വേരിയന്റിന് മുൻപ് 43,499 രൂപയായിരുന്നു വില. ഇപ്പോൾ 3,000 രൂപ വില വർധിപ്പിച്ചതോടെ ഇതിന്റെ വില 46,499 രൂപയിലെത്തി.
ഇതിന്റെ 8GB + 256GB വേരിയന്റിന് മുൻപ് 50,499 രൂപയായിരുന്നു വില. ഇപ്പോൾ 4,000 രൂപ വില വർധിപ്പിച്ചതോടെ ഇത് 54,499 രൂപയിലെത്തി.
ഗാലക്സി A37 5ജി 12GB + 256GB വേരിയന്റിന് മുൻപ് 57,999 രൂപയായിരുന്നു വില. ഇപ്പോൾ 6,000 രൂപ വില വർധിപ്പിച്ച് ഇത് 63,999 രൂപയിലെത്തി.
പുതിയ വില വർധന ഈ രണ്ട് സാംസങ് ഗാലക്സി ഫോണുകളെയും കൂടുതൽ പ്രീമിയം സെഗ്‌മെന്റിലേക്ക് തള്ളിവിടുന്നു.