12 September 2026
Sumeesh T Unneen
Photo Credit: Getty Image
തായ്‌ലൻഡ് തങ്ങളുടെ വിസാ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. പുതിയ യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
വിദേശ സഞ്ചാരികൾക്ക് വിസയില്ലാതെ തായ്‌ലൻഡിൽ തങ്ങാൻ കഴിയുന്ന കാലാവധിയാണ് വെട്ടിക്കുറച്ചത്. നേരത്തെ വിസയില്ലാതെ 60 ദിവസം നിൽക്കാമായിരുന്നു. ഇതാണ് 30 ദിവസം ആക്കിയിരിക്കുന്നത്
ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ നിയമം ബാധകമാണ്. ഇന്ത്യക്കാർക്ക് പഴയതുപോലെ വിസയില്ലാതെ തായ്‌ലൻഡിലേക്ക് പോകാമെങ്കിലും പരമാവധി 30 ദിവസം മാത്രമേ അവിടെ തുടരാനാകൂ
വിസാ കാലാവധി ചുരുക്കിക്കൊണ്ടുള്ള തായ്‌ലൻഡ് സർക്കാരിൻ്റെ ഈ പുതിയ നിയമം സെപ്റ്റംബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്
സെപ്റ്റംബർ 15-ന് ശേഷം 30 ദിവസത്തിൽ കൂടുതൽ തായ്‌ലൻഡിൽ അവധിക്കാലം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർ യാത്രക്ക് മുൻപ് തന്നെ നിർബന്ധമായും വിസ എടുത്തിരിക്കണം
റോഡ് വഴി ചെക്ക്പോസ്റ്റുകളിലൂടെ എത്തുന്നവർക്കും പുതിയ നിയമം ബാധകമാണ്. ഇവർക്ക് വർഷത്തിൽ രണ്ടുതവണ മാത്രമേ വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളൂ
കൂടുതൽ കാലം നിൽക്കുന്നതിനായി അതിർത്തി കടന്ന് രാജ്യത്തിന് പുറത്തുപോയി ഉടൻ തിരികെ വരുന്ന രീതികൾ സഞ്ചാരികൾ ഒഴിവാക്കണം എന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
യു.എ.ഇ, യു.കെ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി തുടങ്ങി നിരവധി പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ഈ പുതിയ മാറ്റങ്ങൾ ബാധകമാണ്