23 March 2026
SHIJI MK
Image Credit: Getty Images
ചക്കയുടെ ഉത്സവമാണ് വേനല്‍ക്കാലത്ത്. എല്ലാ വീടുകളിലും ഇഷ്ടം പോലെ ചക്കയുണ്ടാകും. ഇനി വീട്ടില്‍ ചക്ക കിട്ടാത്തവരാകട്ടെ കടയില്‍ നിന്ന് വാങ്ങിച്ചും കഴിക്കുന്നു. നിങ്ങള്‍ക്കും ചക്ക ഇഷ്ടമല്ലേ?
ചക്ക കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ചക്കയുടെ പശയാണ് പ്രശ്‌നം. പശയാകാതെ ചക്ക മുറിക്കുക എന്നത് അല്‍പം റിസ്‌ക്കുള്ള കാര്യമാണ്. പശ പേടിച്ച് പലരും ചക്കയില്‍ നിന്നും അകലം പാലിക്കുന്നുമുണ്ട്.
ചക്ക മുറിക്കാന്‍ അത്ര റിസ്‌ക്കില്ലെന്നേ, വളരെ ഈസിയായി കയ്യിലും കാലിലുമൊന്നും പശയാകാതെ ചക്ക മുറിച്ചെടുക്കാം. എങ്ങനെയാണ് ഇത്ര വൃത്തിക്ക് ചക്ക മുറിക്കുന്നതെന്ന് നോക്കിയാലോ?
ചക്ക മുറിക്കാനെടുക്കും മുമ്പ് ആദ്യം തന്നെ കയ്യിലും കത്തിയിലുമെല്ലാം നന്നായി വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. ചക്കപശ ആകാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന എല്ലായിടത്തും വെളിച്ചെണ്ണ പുരട്ടാവുന്നതാണ്.
ചക്ക മുറിക്കാനെടുക്കുന്നതിന് മുമ്പ് ആദ്യം തറയിലോ മറ്റോ പ്ലാസ്റ്റിക് കവര്‍ അല്ലെങ്കില്‍ കടലാസ് വിരിക്കണം. ഇങ്ങനെ ചെയ്യുന്നത് ചക്കപ്പശ നിലത്തും പലകയിലും ആകുന്നത് തടയാന്‍ സഹായിക്കും.
ചക്ക മുറിക്കുമ്പോള്‍ സ്വാഭാവികമായും പശ ഒലിച്ചുവരും, ഇത് നിലത്തും ദേഹത്തുമാകാതെ തുടച്ച് കളയുന്നതിനായി എണ്ണയില്‍ മുക്കിയ തുണി കയ്യില്‍ കരുതാവുന്നതാണ്.
ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ ചക്കപ്പശ കയ്യിലാവുകയാണെങ്കില്‍ ഒരിക്കലും നേരിട്ട് പോയി വെള്ളത്തില്‍ കഴുകരുത്. അതിന് മുമ്പ് പശയില്‍ വെളിച്ചെണ്ണ പുരട്ടാന്‍ ശ്രദ്ധിക്കുക.