06 March 2026
SHIJI MK
Image Credit: Getty Images
എല്ലാവരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ചക്ക. എന്നാല്‍ ചക്ക കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ചക്ക കഴിക്കാനാകില്ല.
പ്രമേഹരോഗമുള്ളവര്‍ ചക്ക കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചക്കയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം.
ചിലര്‍ക്ക് ചക്ക കഴിക്കുന്നത് വഴി അലര്‍ജിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചക്കയിലെ ലാക്ടോസ് പോലുള്ള വസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ചൊറിച്ചില്‍, ശ്വാസം മുട്ടല്‍ എന്നിവയ്ക്കിത് കാരണമാകും.
ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം മരുന്ന് കഴിക്കുന്നവരും ചക്ക കൂടുതലായി കഴിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ശരീരത്തെ ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കാം.
ശസ്ത്രക്രിയയ്ക്ക് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് ചക്ക. കാരണം ഇത് ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും.
വൃക്കരോഗമുള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ ചക്കയും ഉള്‍പ്പെടുന്നുണ്ട്. ചക്കയിലുള്ള ചില ഘടകങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.
എന്നാല്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടിയാണ് ചക്ക. ഫൈബര്‍, വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ വലിയ അളവില്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നു.